Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യൂറോപ്പ ലീഗ്‌: ബെനഫിക്കയ്‌ക്കും സെവിയക്കും ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2014, 08:22 pm IST
inSports

ലിസ്ബണ്‍: യൂറോപ്പ ലീഗ്‌ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യപാദ സെമിഫൈനലില്‍ പോര്‍ച്ചുഗല്‍ ക്ലബ്‌ ബെനഫിക്കയ്‌ക്കും സ്പാനിഷ്‌ ക്ലബ്‌ സെവിയക്കും മികച്ച വിജയം. ലിസ്ബണില്‍ നടന്ന പോരാട്ടത്തില്‍ ബെനഫിക്ക ഇറ്റാലിയന്‍ ലീഗ്‌ വമ്പന്മാരായ ജുവന്റസിനെ പരാജയപ്പെടുത്തിയപ്പോള്‍ രണ്ട്‌ സ്പാനിഷ്‌ ക്ലബുകള്‍ തമ്മില്‍ നടന്ന രണ്ടാം സെമിയില്‍ വലന്‍സിയയാണ്‌ സെവിയക്ക്‌ മുന്നില്‍ കീഴടങ്ങിയത്‌. ബെനഫിക്ക 1-0നും സെവിയ 2-0നുമാണ്‌ വിജയിച്ചത്‌. ഈ വിജയത്തോടെ ഇരുടീമുകളും കലാശപ്പോരാട്ടത്തിനുള്ള സാധ്യതക്ക്‌ അരികെയെത്തി. അതേസമയം ജുവന്റസിനും വലന്‍സിയക്കും തങ്ങളുടെ സ്വന്തം തട്ടകത്തില്‍ നടക്കുന്ന രണ്ടാം പാദ സെമിയില്‍ മികച്ച വിജയം സ്വന്തമാക്കിയാലേ ഫൈനലിന്‌ യോഗ്യത നേടാന്‍ കഴിയൂ. മെയ്‌ ഒന്നിനാണ്‌ രണ്ടാം പാദ സെമിഫൈനല്‍ പോരാട്ടം.

ലിസ്ബണില്‍ നടന്ന പോരാട്ടത്തില്‍ പന്ത്‌ കൂടുതല്‍ സമയം കൈവശം വെച്ചതും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തതും ജുവന്റസായിരുന്നു. എന്നാല്‍ എതിരാളികള്‍ നിലയുറപ്പിക്കുന്നതിന്‌ മുന്നേ തന്നെ ലീഡ്‌ നേടുക എന്ന ബെനഫിക്കയുടെ തന്ത്രം രണ്ടാം മിനിറ്റില്‍ തന്നെ നടപ്പിലായി. മിറാലം സുലെയ്‌മാനി എടുത്ത കോര്‍ണര്‍ കിക്ക്‌ ബോക്സിലേക്ക്‌ വളഞ്ഞിറങ്ങിയത്‌ നല്ലൊരു ഹെഡ്ഡറിലൂടെ സെക്വയ്‌ല്‌ ഗാരി ജുവന്റസ്‌ വലയിലാക്കി. 14-ാ‍ം മിനിറ്റില്‍ സമനില നേടാന്‍ ജുവന്റസിന്‌ അവസരം ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. ആന്ദ്രെ പിര്‍ലോ യുടെ പാസില്‍ നിന്ന്‌ ബോക്സിന്‌ പുറത്തുനിന്ന്‌ കാര്‍ലോസ്‌ ടെവസ്‌ പായിച്ച ലോംഗ്‌റേഞ്ചര്‍ നേരെ ബെനഫിക്ക ഗോളിയുടെ കൈകളില്‍ വിശ്രമിച്ചു. പിന്നീട്‌ ആദ്യപകുതിയില്‍ കാര്യമായ അവസരങ്ങള്‍ ഇരുടീമുകള്‍ക്കും ലഭിച്ചില്ല.

രണ്ടാം പകുതിയിലും ജുവന്റസിനായിരുന്നു നേരിയ മുന്‍തൂക്കം. 54-ാ‍ം മിനിറ്റില്‍ പോഗ്ബയുടെ ഹെഡ്ഡര്‍ ബെനഫിക്ക ഗോളി രക്ഷപ്പെടുത്തി. രണ്ട്‌ മിനിറ്റിനുശേഷം മിര്‍കോ വുസിനിക്കിന്റെ ഹെഡ്ഡറും ലക്ഷ്യത്തിലെത്തിയില്ല. എന്നാല്‍ 73-ാ‍ം മിനിറ്റില്‍ ജുവന്റസ്‌ കാത്തിരുന്ന സമനിലഗോള്‍ പിറന്നു. അസമോവയുടെ പാസ്‌ സ്വീകരിച്ച്‌ കാര്‍ലോസ്‌ ടെവസ്‌ വലംകാലുകൊണ്ട്‌ പായിച്ച ഷോട്ടാണ്‌ വലയില്‍ കയറിയത്‌. എന്നാല്‍ സമനില ഗോള്‍ നേടിയ ജുവന്റസിന്റെ ആഹ്ലാദം ഏറെ നീണ്ടുനിന്നില്ല. 10 മിനിറ്റിനുശേഷം ബെനഫിക്ക വിജയഗോള്‍ നേടി. എന്‍സോ പെരസിന്റെ പാസില്‍ നിന്ന്‌ ബെനഫിക്കയുടെ ബ്രസീലിയന്‍ താരം ലിമയാണ്‌ ജുവന്റസിനെ ഞെട്ടിച്ച്‌ വല കുലുക്കിയത്‌.

വലന്‍സിയക്കെതിരായ പോരാട്ടത്തില്‍ മൂന്ന്‌ മിനിറ്റിനിടെ നേടിയ രണ്ട്‌ ഗോളുകളാണ്‌ സെവിയക്ക്‌ വിജയം സമ്മാനിച്ചത്‌. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച സെവിയ 33, 36 മിനിറ്റുകളിലാണ്‌ വലന്‍സിയ വല കുലുക്കിയത്‌. 33-ാ‍ം മിനിറ്റില്‍ ഡാനിയേല്‍ കാരികോയുടെ പാസ്‌ സ്വീകരിച്ച്‌ ക്ലോസ്‌ റേഞ്ചില്‍ നിന്ന്‌ സ്റ്റീഫന്‍ ബിയയും മൂന്നുമിനിറ്റിനുശേഷം വിറ്റോലോയുടെ പാസില്‍ നിന്ന്‌ കാര്‍ലോസ്‌ ബക്കയുമാണ്‌ സെവിയയുടെ ഗോളുകള്‍ നേടിയത്‌. ഇതിനിടെ വലന്‍സിയയും ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിയാതിരുന്നതോടെ അനിവാര്യമായ പരാജയം അവര്‍ക്ക്‌ ഏറ്റുവാങ്ങേണ്ടിവന്നു. മെയ്‌ ഒന്നിന്‌ നടക്കുന്ന രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ ജയിച്ചാലേ വലന്‍സിയയക്ക്‌ ഫൈനലില്‍ പ്രവേശിക്കാന്‍ കഴിയൂ. അതേസമയം രണ്ട്‌ ഗോളിന്റെ മുന്‍തൂക്കത്തില്‍ രണ്ടാം പാദത്തിനിറങ്ങുന്ന സെവിയക്ക്‌ കലാശപ്പോരാട്ടത്തില്‍ ഇടംപിടിക്കാന്‍ സമനില മാത്രം മതി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചു പൂട്ടുന്നതിനുളള സ്റ്റേ നീട്ടി ഹൈക്കോടതി

മീഡിയം ആള്‍ട്ടിറ്റ്യൂട് ലോംഗ് എന്‍ഡ്യുറന്‍സ് ഡ്രോണ്‍ (താഴെ) പ്രതിരോധരംഗത്തെ സ്വകാര്യ കമ്പനികളുടെ ലോഗോകള്‍ (മുകളില്‍)
India

ഇന്ത്യയുടെ ദുര്‍ബലമായ ഡ്രോണ്‍ മേഖലയ്‌ക്ക് കരുത്തേകാന്‍ സ്വകാര്യക്കമ്പനികളായ ടാറ്റ, അദാനി, സോളാര്‍ ഇന്‍ഡസ്ട്രീസ്; മെയ്ല്‍ ഡ്രോണില്‍ കിടമത്സരം

Kerala

എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

Entertainment

അജിത്തും ശങ്കറും ഒന്നിക്കുന്നു ,ബജറ്റ് 500 കോടി

പുതിയ വാര്‍ത്തകള്‍

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.