Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിമിയും കേരളവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2014, 09:08 pm IST
in Vicharam

ജമാഅത്തെ ഇസ്ലാമിയുടെ സൃഷ്ടിയായ ‘സിമി’ എന്ന സംഘടന കേരളത്തില്‍ അപകടകരമാംവണ്ണം ഇപ്പോഴും സജീവമായുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അത്യന്തം ഗൗരവമേറിയതാണ്‌. ലോകംമുഴുവന്‍ ഇസ്ലാമീകരിക്കുന്നതിന്‌ എല്ലാ മാര്‍ഗ്ഗവും അവലംബിക്കാന്‍ സന്നദ്ധമായി പ്രവര്‍ത്തനത്തിനിറങ്ങിയ സിമി, ഭീകരതയാണ്‌ മുഖമുദ്രയാക്കിയിട്ടുള്ളത്‌. പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന മുദ്രാവാക്യമുയര്‍ത്തി സിമി രംഗത്തുവന്നപ്പോള്‍ അതില്‍ ഒരു അപകടവും ഭരണകൂടത്തിന്‌ കാണാന്‍ കഴിഞ്ഞില്ല. ‘വെറുമൊരു മുദ്രാവാക്യം മാത്രമല്ലെ, അതിലെന്തിരിക്കുന്നു’ എന്ന ചോദ്യമുന്നയിച്ച അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‌ തിരിച്ചറിവുണ്ടാകാന്‍ ബദല്‍ മുദ്രവാക്യം വരേണ്ടിവന്നു. പോസ്റ്റര്‍പതിച്ച സ്ഥലത്തെല്ലാം ‘ഇസ്ലാമിന്റെ അന്ത്യവും ഇന്ത്യയില്‍തന്നെ’ എന്ന പോസ്റ്ററും പ്രത്യക്ഷപ്പെടുകയുണ്ടായി. വര്‍ഗ്ഗീയ, ഭീകര ചിന്തയില്ലാത്ത മുസ്ലീങ്ങളടക്കം സിമിയെ തള്ളപ്പറഞ്ഞപ്പോഴും രാഷ്‌ട്രീയക്കാര്‍ക്ക്‌ ബുദ്ധിതെളിഞ്ഞിരുന്നില്ല. സിമിയെയും അതിന്‌ പിതൃത്വമുള്ളവരെയും പേറിനടന്ന്‌ വോട്ടുസമാഹരിക്കാനുള്ള വ്യഗ്രതയാണ്‌ നടത്തിക്കൊണ്ടിരുന്നത്‌. ഗത്യന്തരമില്ലാതായപ്പോഴാണ്‌ സിമിയെ നിരോധിക്കണമെന്ന തോന്നല്‍ കേരളത്തിലടക്കമുള്ള ഭരണ-രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്കുണ്ടായത്‌. നിരോധിച്ചിട്ടും വ്യത്യസ്ത വേഷത്തിലും പേരുകളിലും അവര്‍ സജീവമായിരുന്നു. രാഷ്‌ട്രീയ പാര്‍ട്ടികളിലും അവര്‍ക്ക്‌ വേരുകളുണ്ട്‌. കേരളത്തിലാണെങ്കില്‍ സംഘടനാനേതൃത്തില്‍ മാത്രമല്ല ജനാധിപത്യസ്ഥാപനങ്ങളില്‍പ്പോലും അവര്‍ക്ക്‌ സ്ഥാനം നല്‍കാന്‍ മടിച്ചില്ല. ഭീകരസംഘടനകളുടെ നഴ്സറിയാണ്‌ കേരളമെന്ന്‌ ആരോപണം വന്നപ്പോള്‍ പ്രതിഷേധിച്ചിറങ്ങിയവര്‍ക്ക്‌ തന്നെ സിമിയുടെ നിരോധനവും നീട്ടണമെന്ന്‌ ആവശ്യപ്പെടേണ്ടിവന്നിരിക്കുന്നു.

സംസ്ഥാനത്ത്‌ ഇപ്പോഴും സിമിയുടെ സജീവസാന്നിധ്യമുണ്ടെന്ന്‌ എന്‍ഐഎയും സംസ്ഥാന പോലീസും കേന്ദ്രനിയമവിരുദ്ധ പ്രവര്‍ത്തന നിരോധന ട്രൈബ്യൂണല്‍ മുമ്പാകെ ബോധിപ്പിച്ചിരിക്കുകയാണ്‌. കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനിടെ സിമിക്കാര്‍ക്ക്‌ ബന്ധമുള്ള തീവ്രവാദകേസുകളുടെ രേഖകളും വിവിധ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകളും തെളിവായി ട്രൈബ്യൂണലിനു മുന്നില്‍ സമര്‍പ്പിച്ചു. നിരോധനം അഞ്ചുവര്‍ഷത്തേക്ക്‌ കൂടി തുടരേണ്ട സാഹചര്യം നിലവിലുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചിരിക്കുന്നു. സിമിയെ നിരോധിക്കാനും നിരോധനം നീട്ടാനും കേന്ദ്രനിയമവിരുദ്ധ പ്രവര്‍ത്തന നിരോധന ട്രൈബ്യൂണലിന്റെ അംഗീകാരം അനിവാര്യമാണ്‌. ഇതേ തുടര്‍ന്നാണ്‌ നിരോധനമുണ്ടായിരുന്ന കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തെ കേരളത്തിലെ സിമിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ തെളിവെടുക്കാന്‍ ദല്‍ഹി ഹൈക്കോടതി ജഡ്ജി സുരേഷ്‌ കീറ്റിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം തിരുവനന്തപുരത്ത്‌ എത്തുകയുണ്ടായി. സംസ്ഥാനസര്‍ക്കാരിനുവേണ്ടി സിമിക്കാര്‍ക്കെതിരെ കോഴിക്കോട്‌ നടക്കാവ്‌ സ്റ്റേഷനില്‍ നിലവിലുള്ള കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ നടക്കാവ്‌ സിഐ മൂസ വള്ളിക്കാടന്‍, എന്‍ഐഎക്കുവേണ്ടി സൂപ്രണ്ട്‌ രാധാകൃഷ്ണപിള്ള, ഡിവൈഎസ്പി: പി.വിക്രമന്‍ എന്നിവരാണ്‌ തെളിവു നല്‍കുകയും ചെയ്തു. ഇവരുടെയെല്ലാം റിപ്പോര്‍ട്ട്‌ അതീവഗുരുതരമാണെന്നാണ്‌ വ്യക്തമാകുന്നത്‌. സിമിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നതിന്‌ പോലീസ്‌ പ്രധാനമായും ഹാജരാക്കിയത്‌ കോഴിക്കോട്‌ നടക്കാവ്‌ പോലീസ്‌ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിശദവിവരങ്ങളാണ്‌.

കോഴിക്കോട്‌ രണ്ട്‌ ബുക്കുസ്റ്റാളുകളില്‍ നിന്നും പിടിച്ചെടുത്ത തീവ്രവാദസ്വഭാവമുള്ള ലഘുലേഖകള്‍, സിഡികള്‍, പുസ്തകങ്ങള്‍ എന്നിവയ്‌ക്കുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സിമിയുടെ പ്രധാനപ്പെട്ട മുന്‍കാല നേതാക്കളാണെന്ന്‌ ട്രൈബ്യൂണല്‍ മുമ്പാകെ നടക്കാവ്‌ പോലീസ്‌ രേഖകള്‍ സഹിതം വിശദമാക്കി.
സംസ്ഥാനത്തിന്‌ പുറത്തുനടന്ന സ്ഫോടനക്കേസുകളില്‍ പങ്കുള്ള സിമിക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍, സുപ്രധാന വകുപ്പുകളില്‍ സിമിക്കാരുടെ സാന്നിധ്യം സംബന്ധിച്ച സൂചനകള്‍, പോലീസ്‌ ആസ്ഥാനത്തുനിന്നും ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ചോര്‍ത്തിയ പോലീസുകാരനായ ബിജുസലിം ബന്ധപ്പെട്ടിരുന്നവര്‍ക്ക്‌ ചില സിമി നേതാക്കളുമായി ഉണ്ടായിരുന്ന അടുത്തബന്ധം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും ഇന്റലിജന്‍സ്‌ എസ്പി ട്രൈബ്യൂണലിന്‌ കൈമാറി.
മതപഠനക്ലാസുകളെന്ന വ്യാജേന സിമിപ്രവര്‍ത്തകര്‍ കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ നടത്തി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ റിക്രൂട്ട്‌ ചെയ്ത വിവരങ്ങളും തെളിവുകളുമാണ്‌ എന്‍ഐഎക്കുവേണ്ടി ഹാജരായ ഉദ്യോഗസ്ഥര്‍ നല്‍കിയത്‌. 2001 ലാണ്‌ സിമിയെ നിരോധിക്കുന്നത്‌. നിരോധനംകൊണ്ട്‌ ഒരു സംഘടനയുടെ പ്രവര്‍ത്തനം തടയാം. പക്ഷേ അതില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ മനോഭാവം മാറ്റണമെങ്കില്‍ മറ്റ്‌ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. കേരളത്തില്‍ അങ്ങിനെ ഒരു സംവിധാനമില്ല. വര്‍ഗ്ഗീയ-തീവ്രവാദ വികാരങ്ങള്‍ക്ക്‌ പ്രേരണയും പിന്തുണയും നല്‍കാന്‍ ഒരു മടിയുമില്ലാത്തവരാണ്‌ തങ്ങളെന്ന്‌ ഭരണ-പ്രതിപക്ഷ രാഷ്‌ട്രീയ നേതൃത്വം തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌. അതിന്റെ ദുരന്തപരിണാമമാണ്‌ കേരളത്തില്‍ നിന്നുള്ള ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകളെന്ന്‌ പറയേണ്ടിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

Kerala

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.