മട്ടാഞ്ചേരി: അന്യനാടുകളിലും റോബര്‍ട്ട് ബ്രിസ്റ്റോ കൊച്ചിയെക്കുറിച്ച് ഓര്‍മ്മകള്‍ അയവിറക്കിയിരുന്നതായി സഹോദരപുത്രന് തിമോത്തി ജോണ്‍ ബ്രിസ്റ്റോ പറഞ്ഞു. ബ്രിസ്റ്റോയെ കൊച്ചിക്കാര് ഇത്രയേറെ സ്നേഹിക്കുന്നത് തങ്ങളെ ആനന്ദിപ്പിക്കുകയാണ്. ബ്രിസ്റ്റോയുടെ ദീര്‍ഘവീക്ഷണ നയങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനും പ്രാഗത്ഭനുമാക്കിയത്, തിമോത്തി ജോണ്‍ ബ്രിസ്റ്റോ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ വാണിജ്യവ്യവസായ മണ്ഡലം നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാണിജ്യമണ്ഡലം ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എ.എ.അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു. ഡൊമനിക് പ്രസന്റേഷന് എംഎല്‍എ, നഗരസഭാംഗങ്ങളായ കെ.ജെ. സോഹന്‍, ടി.കെ. അഷറഫ്, അഡ്വ. ആന്റണി കുരീത്തറ, വാണിജ്യമണ്ഡലം വൈസ് പ്രസിഡന്റ് രാജ്കുമാര് ഗുപ്ത എന്നിവര്‍ സംസാരിച്ചു.
വാണിജ്യവ്യവസായമണ്ഡലം മുന്‍ പ്രസിഡന്റുമാരായ ഭരത് എന്‍.ഖോന, ജി.പി.ഗോയല്‍, എബ്രഹാം ഫിലിപ്പ്, പി. മുരളീധരന്, സിപിഎം ഏരിയാ സെക്രട്ടറി ജോണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ഉപഹാരങ്ങള്‍ നല്കി. ബ്രിസ്റ്റോ കുടുംബാംഗം തിമോത്തി ജോണ്‍ ബ്രിസ്റ്റോയ്ക്കൊപ്പം ഭാര്യ റെബേക്ക, മകന് മാത്യു ജെയിംസ്, കാതറിന് എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: