മുണ്ടക്കയം: മുണ്ടക്കയം ബസ്റ്റാന്‍ഡില്‍ കഞ്ചാവുമായി കാഞ്ഞിരപ്പളളി, പട്ടിമറ്റം സ്വദേശി പിടിയില്‍. കാഞ്ഞിരപ്പളളി, പട്ടിമറ്റം, ചാവടിയില്‍ സജോ പങ്കജാക്ഷന്(24)നെയാണ് മുണ്ടക്കയം പൊലീസ് പിടികൂടിയത്. 83 ഗ്രാം കഞ്ചാവും 8700 രൂപയും ഇയാളില്‍ നിന്നും പിടികൂടിയിട്ടുണ്ട്. ഇയാള്‍ മുണ്ടക്കയം ടൗണില്‍ കഞ്ചാവു വില്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അറസ്റ്റ്. ബുധനാഴ്ച രാവിലെ 8.10ഓടെ മുണ്ടക്കയം ബസ്റ്റാന്‍ഡിലെ കംഫര്‍ട്ടു സ്റ്റേഷനു സമീപം വച്ചാണ് പിടികൂടിയത്. 23പൊതികളിലായി ശരീരത്തില്സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. നിരന്തരമായി കഞ്ചാവു കച്ചവടം നടത്തിവന്നിരുന്ന ആളായിരുന്നു. കഞ്ചാവ്, മോഷണ കേസുകളില്‍ ഇയാള്‍ക്കെതിരെ കാഞ്ഞിരപ്പളളി സ്റ്റേഷനില്‍ കേസ് നിലനില്‍ക്കുന്നതായി പൊലീസ് അറിയിച്ചു.കാഞ്ഞിരപ്പളളി ഭാഗത്തുളള മറ്റൊരാളില്‍ നിന്നാണ് താന്‍ കഞ്ചാവു വാങ്ങുന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു എഎസ്ഐ എം.ജെ. അരുണ്‍, എസ്ഐ മുഹമ്മദ് സുബൈര്‍,സിപിഒമാരായ പുഷ്പാംഗദന്, കെ.എസ്.രാധാകൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കാഞ്ഞിരപ്പളളി കോടതിയില്‍ ഹാജരാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: