ധര്‍മത്തിന്റെ പ്രവാചകനാണ് എന്റെ തഥാതന്‍. അവന്‍ മായാജാലങ്ങള്‍ കാട്ടുന്നവനല്ല. മായയില്‍ നിന്നും ഞങ്ങളെ രക്ഷിക്കുന്നവനാണ്. അവന്‍ ലോകത്തിലെ സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും ഉടമയാണ്. എന്നാല്‍ നാല് കാശിന് പുറകില്‍ ഓടുന്നവനല്ല. ചിലപ്പോള്‍ അവന്‍ രാജാവായിരിക്കും. പിച്ചക്കാരനായും നടക്കും. അറിവുള്ളവനായും ഒന്നും അറിയാത്തവനായും അവന്‍ ചലിക്കും. അ ങ്ങനെ എല്ലാ തലങ്ങളിലും എല്ലാ ഭാവങ്ങളിലും അവന്‍ സഞ്ചരിക്കുന്നു. അവന്‍ ജീവന്മാര്‍ക്ക് വഴി കാട്ടാന്‍ വന്ന ഈശ്വരന്റെ പ്ര തിപുരുഷനാണ്. ധര്‍മത്തിന്റെ നായകനാണ്. ഈ സത്യം അഭിമാനത്തോടെ ലോകത്തോട് പറയാന്‍ നിങ്ങള്‍ക്ക് സാധിക്കണം. തഥാതന്റെ കൈപിടിച്ച് ഒരു തിതിക്ഷുവായി ലോകത്ത് വാഴാന്‍ നാം പഠിക്കണം.
– തഥാതന്‍
















