പാലാ: കെഎസ്ടി എംപ്ലോയീസ് സംഘ് പാലാ യൂണിറ്റ് സമ്മേളനം നടന്നു. മാറി മാറി വരുന്ന സര്‍ക്കാരുകളുടെ വികലന നയങ്ങളാണ് കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ.എന്‍. മോഹനന് പറഞ്ഞു. ബിഎംഎസ് മേഖലാ പ്രസിഡന്റ് എം.എസ്. ഹരികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ജി. ഗോപകുമാര്‍ കരൂര്ക്കര ആശംസ അര്‍പ്പിച്ചു. ഭാരവാഹികലായി എന്‍. പ്രവീണ്‍ (പ്രസിഡന്റ്), വി.ആര്. ഹരീഷ് (വൈസ് പ്രസിഡന്റ്), ജി. പ്രതാപ് കുമാര്‍ (സെക്രട്ടറി), ആഷിസ് എസ്. നായര്‍, എം.പി. ശശികുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), കെ. സത്യനാരായണന് (ഖജാന്‍ജി), ബാലമുരളി, എന്‍. വിനോദ് (കമ്മറ്റിയംഗങ്ങള്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: