ഐസ്വാള്‍: മിസോറാമിലെ ഏക ലോക്‌സഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. 3 മണിവരെ 53% പോളിങാണ് രേഖപ്പെടുത്തിയത്. ഒമ്പതിന് നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് വിവിധ സംഘടനകളുടെ ബന്ദ് ആഹ്വാനത്തെ തുടര്‍ന്ന് മാറ്റിവയ്‌ക്കുകയായിരുന്നു. ത്രികോണ മത്സരമാണ് ഇത്തവണ സംസ്ഥാനത്ത് നടക്കുന്നത്.
സിറ്റിംഗ് എംപിയായ കോണ്‍ഗ്രസിലെ സി.എല്‍ റുവാലയക്കെതിരെ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് സ്ഥാനാര്‍ത്ഥി റോബര്‍ട്ട് റൊമാവിയാണ് മത്സരരംഗത്തുള്ളത്. ആം ആദ്മി പാര്‍ട്ടിയും മത്സരരംഗത്ത് സജീവമാണ്. മിസോറാം ലോക്‌സഭാ സീറ്റിന് പുറമെ ഗ്രാന്‍തുര്‍സോ നിയമസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കും. ത്രിപുര അഭയാര്‍ത്ഥികള്‍ക്ക് മിസോറാം തെരഞ്ഞെടുപ്പില്‍ അവസരമൊരുക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു വിവിധ സംഘടനകള്‍ സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്തത്.
സംസ്ഥാനത്തെ് മൊത്തം 7,02,189 വോട്ടര്‍മാരില്‍ 3,55,954 പേര്‍ സ്ത്രീകളാണ്. തെരഞ്ഞെടുപ്പിനായി 1,126 പോളിംഗ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. കനത്ത സുരക്ഷ സന്നാഹങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: