Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സ്വര്‍ണക്കടത്തുകള്‍ക്ക്‌ പിന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2014, 09:43 pm IST
inVicharam

പൊതുതെരഞ്ഞെടുപ്പിന്‌ കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച്‌ ഇത്തവണ ഒരു പ്രത്യേകതയുണ്ട്‌. ഭാരതീയ ജനതാ പാര്‍ട്ടിയോട്‌ ഒരടുപ്പവും ഇല്ലാത്ത ഏജന്‍സികള്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പ്‌ സര്‍വേകളില്‍ ബിജെപിക്ക്‌ അനുകൂലായ തരംഗം പ്രവചിക്കുന്നു. ഈ ഒരു പ്രവണത മുമ്പ്‌ ഉണ്ടായതാണ്‌. ദി വീക്ക്‌, സിഎന്‍എന്‍-ഐബിഎന്‍, സിഎസ്ഡിഎസ്‌ എന്നിവ നടത്തിയ സര്‍വേയില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്‌ 234 മുതല്‍ 246 സീറ്റുവരെ ലഭിക്കുമെന്നാണ്‌ പ്രവചനം. ബിജെപിക്കുമാത്രം 206 മുതല്‍ 218 സീറ്റുവരെ ലഭിക്കുമെന്നാണ്‌ പറയുന്നത്‌. മാത്രമല്ല ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവും വന്‍ വിജയം നേടുമെന്നും പ്രവചിക്കുന്നു.

എന്നാല്‍ ദേശീയതലത്തില്‍ ഉണ്ടാകുന്ന നിലപാടിന്‌ വിരുദ്ധമായ സമീപനമാണ്‌ കേരള ജനത കൈക്കൊള്ളാറ്‌. ഈയിടെ ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ പ്രശസ്ത പത്രപ്രവര്‍ത്തകനായ കെ.എം.റോയിയോട്‌ കേരളത്തിന്റെ രാഷ്‌ട്രീയ നിലപാടിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്‌, കേരളത്തലെ വോട്ടര്‍മാരുടെ രാഷ്‌ട്രീയ നിലപാട്‌ പറയാന്‍ പ്രയാസമാണ്‌ എന്നാണ്‌. അതിന്‌ ഉദാഹരിക്കുന്നത്‌, ‘അടിയന്തരാവസ്ഥയ്‌ക്കുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ ജനം വിധിയെഴുതിയപ്പോള്‍ കേരളത്തില്‍ മുഴുവന്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുകയാണ്‌ ചെയ്തത്‌. ഈയൊരു ഭിന്നനിലപാട്‌ സ്വീകരിക്കുന്നതുകൊണ്ടാണ്‌ ദേശീയ രാഷ്‌ട്രീയത്തോടൊപ്പം നീങ്ങാന്‍ കേരളത്തിലെ വോട്ടര്‍മാര്‍ തയ്യാറാവുന്നില്ലെന്ന്‌ പറയുന്നത്‌.

വിവിധ കേന്ദ്രബജറ്റുകള്‍ തയ്യാറാക്കുമ്പോള്‍ കേരളം പിന്നോട്ട്‌ തള്ളപ്പെടുന്നതും മറ്റൊന്നുകൊണ്ടല്ല. കേന്ദ്ര സര്‍ക്കാരിനെ പ്രത്യക്ഷമായി പിന്തുണക്കുന്നവരും ദല്‍ഹിയില്‍ എത്തിയാല്‍ പരോക്ഷമായി പിന്തുണക്കുന്ന ഇടത്‌ എംപിമാരെയും തെരഞ്ഞെടുത്തയയ്‌ക്കുന്ന കേരളീയര്‍ക്കാണ്‌ ഈ അവഗണന എന്നത്‌ വിരോധാഭാസമല്ലെ? അന്യസംസ്ഥാനത്തുനിന്നാണെങ്കിലും കേരളീയനായ ഒ.രാജഗോപാല്‍ റെയില്‍വെ സഹമന്ത്രിയായ ബിജെപി ഭരണത്തിലാണ്‌ കേരളത്തില്‍ റെയില്‍വേ മേഖല കാര്യമായ പുരോഗതി കൈവരിച്ചത്‌ എന്നത്‌ എതിരാളികള്‍ പോലും സമ്മതിക്കുന്നതാണ്‌.

എന്നാല്‍ മാറ്റത്തിന്റെ കാറ്റ്‌ വീശിത്തുടങ്ങിയിരിക്കുന്നു എന്ന്‌ വിവിധ തെരഞ്ഞെടുപ്പ്‌ സര്‍വേകളില്‍ കാണുന്നു. ദേശീയ രാഷ്‌ട്രീയത്തോടൊപ്പം കേരളവും നീങ്ങാന്‍ തുടങ്ങുന്നു എന്ന്‌ തിരിച്ചറിഞ്ഞ ചില ശക്തികള്‍ അതിനെ അട്ടിമറിക്കാന്‍ മാസങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ ഗൂഢനീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ പണമിറക്കി ജനഹിതത്തെ അട്ടിമറിക്കാനാണ്‌ ഇവര്‍ പദ്ധതിയിട്ടിട്ടുള്ളത്‌. ഇതിന്റെ ഭാഗമാണ്‌ കഴിഞ്ഞ കുറെ മാസങ്ങളായി കേരളത്തിലേക്ക്‌ വന്‍തോതില്‍ സ്വര്‍ണക്കള്ളക്കടത്തും കള്ളപ്പണവും എത്തിച്ചേരുന്നത്‌. പിടിക്കപ്പെടുന്നവരെക്കുറിച്ചുള്ള വിവരങ്ങളില്‍നിന്ന്‌ ഇത്‌ ആര്‍ക്കുവേണ്ടി ചെലവിടുന്നു എന്നുള്ള കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ.

സ്വര്‍ണക്കള്ളക്കടത്തിലും കള്ളപ്പണമിറക്കലിലും പിടിയിലാവുന്നത്‌ ഒരു പ്രത്യേക മതവിഭാഗക്കാര്‍. പക്ഷേ ഇവരെ പ്രീണിപ്പിക്കാനാണ്‌ ഇരുമുന്നണികളും ശ്രമിക്കുന്നത്‌ എന്നത്‌ ശ്രദ്ധേയം! ഭീകരവാദത്തിന്‌ മതവുമായി ബന്ധമില്ല എന്ന്‌ ഇടത്‌-വലത്‌ മുന്നണികള്‍ ഒരേ സ്വരത്തില്‍ പറയുന്നത്‌ ഭീകരരെ സഹായിക്കാനാണ്‌.

കോടികളാണ്‌ സ്വര്‍ണ്ണക്കള്ളക്കടത്തിലൂടെ കേരളത്തിലേക്ക്‌ ഒഴുകുന്നത്‌. മംഗലാപുരം വിമാനത്താവളം വഴിയും സ്വര്‍ണക്കടത്ത്‌ നടക്കുകയുണ്ടായി. ഈ പണം എവിടെ എത്തുന്നുവെന്ന്‌ ഒരു അന്വേഷണ റിപ്പോര്‍ട്ടും പറയുന്നില്ല. നേരല്ലാത്ത മാര്‍ഗ്ഗത്തിലൂടെയുള്ള ഈ പണമൊഴുക്ക്‌ രാജ്യത്തിന്റെ സുരക്ഷാ സംവിധാനം തകര്‍ക്കാനും സമ്പദ്‌വ്യവസ്ഥ താറുമാറാക്കാനുമാണെന്ന്‌ സംശയമില്ല. ഇതിന്റെ ഭാഗമാണ്‌ ജനഹിതം അട്ടിമറിക്കാനുള്ള നീക്കം. ദേശീയബോധവും കാര്യക്ഷമവുമായ ഒരു കേന്ദ്രഭരണം വന്നാല്‍ ഇതിന്‌ മാറ്റം വരും എന്നത്‌ തീര്‍ച്ചയാണ്‌.

സ്വര്‍ണക്കടത്തായും കള്ളപ്പണമായും എത്തിച്ചേരുന്ന പണം ഇടത്‌-വലത്‌ മുന്നണികള്‍ക്ക്‌ അനുകൂലമായി വോട്ട്‌ മറിക്കാനാണ്‌ എന്നതില്‍ സംശയമില്ല. ഈ തെരഞ്ഞെടുപ്പില്‍ 17 സീറ്റ്‌ കേരളത്തില്‍ കിട്ടുമെന്നാണ്‌ ഇരുമുന്നണികളും അവകാശപ്പെടുന്നത്‌! രാഷ്‌ട്രീയമായി ഇരുമുന്നണികളും പ്രതിസന്ധിയിലാണെന്ന്‌ അല്‍പ്പം ചിന്തിക്കുന്നവര്‍ക്ക്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും ഭരണനേട്ടം അവകാശപ്പെടാനില്ല. ഇരുമുന്നണികളേയും ജനങ്ങള്‍ മടുത്തിരിക്കുന്നു. കേരള ജനത ഒരു മാറ്റം ആഗ്രഹിക്കുന്നു, അവര്‍ ബിജെപിയോട്‌ അടുക്കുന്നു എന്നു മനസ്സിലാക്കിതന്നെയാവണം ഇരുമുന്നണികളുടേയും 17 സീറ്റിന്റെ അവകാശവാദം വിചിത്രം!!

ഭാരതീയ ജനതാ പാര്‍ട്ടിക്കുള്ള ഈ അനുകൂല സാഹചര്യം അട്ടിമറിക്കേണ്ടത്‌ ഇവിടുത്തെ ഇരുമുന്നണികളുടെയും പരസ്പ്പര സഹായ പ്രവര്‍ത്തനംകൊണ്ടാണ്‌. അതിന്‌ ജനഹിതം അട്ടിമറിക്കണം, പണമിറക്കി വോട്ടുകള്‍ വിലയ്‌ക്കെടുക്കണം. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ കര്‍ശന നിയന്ത്രണങ്ങളെ മറികടന്ന്‌ വോട്ടെടുപ്പിന്റെ തലേദിവസങ്ങളില്‍ പണമിറക്കി വോട്ടു വിലയ്‌ക്കെടുക്കാനുള്ള പണം കള്ളപ്പണത്തിലൂടെ ഇരുമുന്നണികളുടേയും പെട്ടിയിലെത്തിയിട്ടുണ്ടെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.ചില കള്ളക്കടത്തുകാരുടെ വിവാദ ജയില്‍ സന്ദര്‍ശനങ്ങള്‍ ഇതിനോട്‌ കൂട്ടിവായിക്കാം.

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിനുശേഷം കേരളത്തിലേക്ക്‌ എത്തിയ കോടികളുടെ കണക്കുകള്‍ പത്രങ്ങളില്‍ വന്നത്‌ നമുക്കൊന്ന്‌ പരിശോധിക്കാം. “തെരഞ്ഞെടുപ്പ്‌ ഒരുക്കത്തിനായി കോടിക്കണക്കിന്‌ രൂപയാണ്‌ കേരളത്തില്‍ എത്തിയിരിക്കുന്നത്‌ എന്ന്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.” കഴിഞ്ഞ രണ്ടുമാസത്തിനിടെ വിമാനത്താവളങ്ങളിലൂടെ ആയിരക്കണക്കിന്‌ കോടി രൂപയുടെ കള്ളപ്പണം കേരളത്തില്‍ എത്തി. തീരുവ അടച്ച്‌ കൊണ്ടുവന്നത്‌ 780 കോടിയുടെ സ്വര്‍ണം. 2013 നവംബറിലും ഡിസംബറിലുമായി 2345 കിലോ സ്വര്‍ണമാണ്‌ കോഴിക്കോട്‌ വഴി തീരുവ അടച്ച്‌ കൊണ്ടുവന്നത്‌. കൊച്ചിയിലൂടെ 255 കിലോയും. ഒരു കിലോ സ്വര്‍ണം പോലും വാങ്ങാന്‍ ശേഷിയില്ലാത്തവര്‍ മുഖേനയാണ്‌ ഈ കള്ളക്കടത്ത്‌.

മംഗലാപുരം വിമാനത്താവളത്തിലൂടെ തീരുവയടച്ച്‌ കൊണ്ടുവന്നത്‌ 170 കോടിയുടെ 569 കിലോ സ്വര്‍ണം. കള്ളക്കടത്ത്‌ സ്വര്‍ണ്ണം ഇതിന്റെ പല മടങ്ങ്‌ വരുമെന്നാണ്‌ ഏജന്‍സികളുടെ നിഗമനം. ഉന്നതങ്ങളില്‍ ഗുണഭോക്താക്കള്‍ ഉള്ളപ്പോള്‍ ഇതുണ്ടോ വെളിച്ചത്തുവരുന്നു. അത്‌ എത്തേണ്ടിടത്ത്‌ എത്തിയിരിക്കും!

മറ്റൊരു വസ്തുത കൂടി നമുക്ക്‌ മനസ്സിലാക്കാം. കള്ളപ്പണക്കടത്തിലും സ്വര്‍ണക്കള്ളക്കടത്തിലും ഒരു ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവരാണ്‌ അധികവും.”രാജ്യത്തിന്റെ വിഭവങ്ങളുടെ ആദ്യത്തെ അവകാശി മുസ്ലിങ്ങള്‍ ആണ്‌” എന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ കുറച്ചുകാലം മുമ്പ്‌ പ്രസ്താവിച്ചത്‌ ഓര്‍ക്കുന്നുണ്ടായിരിക്കും. എന്നാല്‍ ഈ ‘അവകാശികള്‍’ തന്നെയാണ്‌ കള്ളക്കടത്തിലെ ‘മഹാഭൂരിപക്ഷവും!’ ഇങ്ങിനെ വന്നുചേരുന്ന പണം സംഘടിത സ്വത്തു സമ്പാദനത്തിലും മതപരിവര്‍ത്തനത്തിനും മറ്റു വിധ്വംസക പ്രവൃത്തികള്‍ക്കും സഹായകരമാകുന്നുണ്ട്‌ എന്ന്‌ സംശയിച്ചാല്‍ തെറ്റാകുമെന്ന്‌ തോന്നുന്നില്ല.

കേന്ദ്രത്തില്‍ ഒരു ഭരണമാറ്റമുണ്ടായാല്‍ അത്‌ തങ്ങള്‍ക്ക്‌ കനത്ത തിരിച്ചടിയാകും എന്ന്‌ മനസ്സിലാക്കി തന്നെയാവണം കള്ളപ്പണവും സ്വര്‍ണ്ണക്കടത്തും അതിഗംഭീരമായി തന്നെ നടത്തുന്നത്‌. ഇവര്‍ക്ക്‌ തണലായി ഭരണ-പ്രതിപക്ഷങ്ങള്‍ ഏറെ സഹായകരമായ നിലപാടും സ്വീകരിക്കുന്നതായി കാണാം. ഇതിനെ ന്യായീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്നതാണ്‌.

2014 ജനുവരി മുതല്‍ മാര്‍ച്ച്‌ മാസം വരെ പിടിക്കപ്പെട്ട അഥവാ പിടികൊടുത്ത കള്ളക്കടത്തിന്റെ വിവരം ഇവിടുത്തെ പത്രങ്ങളില്‍ വന്നത്‌ ഒന്നു ശ്രദ്ധിക്കാം. ചില വിവരങ്ങള്‍: ‘കോഴിക്കോട്‌-കരിപ്പൂര്‍, കള്ളക്കടത്ത്‌ കേസില്‍ കൊടുവള്ളി പഞ്ചായത്ത്‌ അംഗം കാരാട്ട്‌ ഫൈസല്‍ അറസ്റ്റില്‍.’ (28.3.2014 മലയാള മനോരമ) ‘കൊച്ചി-സ്വര്‍ണ്ണക്കടത്ത്‌ പിടികിട്ടാപ്രതി അഹമ്മദ്‌ സുഹൈല്‍ പിടിയില്‍’ (29.3.2014-മലയാള മനോരമ)

’60 ലക്ഷത്തിന്റെ കുഴല്‍ പണം തിരുവനന്തപുരത്ത്‌ വെച്ച്‌ പിടികൂടി. കോഴിക്കോട്‌ സ്വദേശികളായ അനസ്‌, ഷംസുദ്ദീന്‍, അസ്സൈനര്‍ എന്നിവരാണ്‌ പിടിയിലായത്‌.

‘രേഖകളിലില്ലാതെ കടത്തുകയായിരുന്ന 25 ലക്ഷം രൂപ തൃശ്ശൂര്‍ കയ്‌പമംഗലത്ത്‌ പിടികൂടി. മതിപകം പാപ്പിനിവട്ടം തട്ടാരത്ത്‌ കുഴിയില്‍ ടി.എസ്‌.സമീര്‍ (36), മതിലകം കളപ്പറമ്പത്ത്‌ ഹംസ എന്നിവരെയാണ്‌ പടിയിലായത്‌. ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്ഥിതി എന്തെന്ന്‌.

മൂപ്പില്‍ ദാസന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

Main Article

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

Samskriti

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

പുതിയ വാര്‍ത്തകള്‍

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.