കോഴിക്കോട്: വടകര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.എന്‍ ഷംസീറിനെതിരെ ആര്.എം.പി. നേതാവ് കെ.കെ.രമ ആഭ്യന്തരമന്ത്രിക്ക് പരാതി നല്കി. ടി.പി വധക്കേസിlല്‍ ശിക്ഷിക്കപ്പെട്ട കൊലയാളി സംഘത്തിലെ അംഗം കിര്‍മാണി മനോജുമായി ഫോണിണ് സംസാരിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതി.
ഇ-മെയിലിലൂടെയാണ് രമ പരാതി നല്‍കിയത്. പരാതി ലഭിച്ചാല്‍ അതേക്കുറിച്ച് അന്വേഷിക്കുമെന്ന് ചെന്നിത്തല രാവിലെ വയനാട്ടില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയായ കിര്‍മാണി മനോജുമായി ഷംസീറിന് അടുത്ത ബന്ധം ഉണ്ടെന്ന് രമ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കിര്‍മാണി മനോജ് പലതവണ ഷംസീറിനെ ഫോണില്‍ വിളിച്ചതായും രമ ആരോപിച്ചു.
2012 ഏപ്രില്‍ 9, 10 , മെയ് മൂന്ന് തീയതികളില്‍ കിര്‍മാണി മനോജ് ഷംസീറിനെ വിളിച്ചിട്ടുണ്ടെന്ന് രമ പറഞ്ഞു. ഇത് വ്യക്തമാകുന്ന ഫോണ്‍ രേഖകള്‍ രമ പുറത്തുവിട്ടിരുന്നു. എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ടി.പി വധഗൂഢാലോചനയെ കുറിച്ച് ഇപ്പോള്‍ അന്വേഷിച്ചു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: