ശ്രീഹരിക്കോട്ട: ഇന്ത്യയുടെ രണ്ടാമത്ത ഗതിനിര്‍ണയ (നാവിഗേഷന്‍) ഉപഗ്രഹമായ ഐ.ആര്.എന്‍.എസ്.എസ് (ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) വിജയകരമായി വിക്ഷേപിച്ചു.പിഎസ്എല്‍വി സി 24 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.
19 മിനിറ്റ് കൊണ്ട് ഉപഗ്രഹം ഭ്രമണ പഥത്തില്‍ എത്തി. പി.എസ്.എല്‍.വിയുടെ തുടര്‍ച്ചയായ ഇരുപത്തഞ്ചാം വിക്ഷേപണ വിജയമാണിത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 5.14 നായിരുന്നു വിക്ഷേപണം. 10 വര്‍ഷം കാലാവധിയുള്ള ഉപഗ്രഹത്തിന് 1432 കിലോഗ്രാമാണ് ഭാരം. തുമ്പ വി.എസ്.എസ്.സിയിലാണ് റോക്കറ്റ് നിര്‍മിച്ചത്. ഉപഗ്രഹം ബാംഗ്ലൂരിലെ ഇസ്ട്രാക്കിലും. പ്രതിരോധാവശ്യങ്ങള്‍ക്ക് ഉപഗ്രഹത്തിന്റെ പകുതി ട്രാന്‍സ്പോണ്ടറുകളും മറ്റാവശ്യങ്ങള്‍ക്ക് ബാക്കി പകുതിയും മാറ്റിവച്ചിട്ടുണ്ട്. സമുദ്രനിരീക്ഷണം,ദുരന്ത നിവാരണം,വാഹന നിരീക്ഷണം തുടങ്ങിയവയാണ് ഇതില്‍ പെടുന്നത്. ഏഴ് ഉപഗ്രഹങ്ങളാണ് പദ്ധതിയില്‍ ഉള്ളത്. ഒരോന്നിനും 1425 കിലോഗ്രാം ഭാരമുണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: