വഡോദര: ശ്രദ്ധ പിടിച്ചു പറ്റാന്‍ പോസ്റ്റില്‍ കയറി മോദിയുടെ പോസ്റ്റര്‍ കീറിയ വഡോദരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മധുസൂദന്‍ മിസ്ട്രി അറസ്റ്റില്‍. മണ്ഡലത്തിലെ ഒരാളും തന്നെ ഗൗനിക്കുന്നു പോലുമില്ലെന്നു തിരിച്ചറിഞ്ഞ മിസ്ട്രി ഇന്നലെ രാവിലെയാണ് വിവാദം ഒപ്പിച്ചെടുത്തത്.
ദണ്ഡിയ ബാസാറില്‍ റോഡിലെ ഡിവൈഡറിലുള്ള വൈദ്യുതി പോസ്റ്റിലാണ് രണ്ടുവശത്തും മോദിയുടെ പോസ്റ്റര്‍ പതിപ്പിച്ച പെട്ടി കെട്ടിവച്ചിരുന്നത്.
ഇന്നലെ രാവിലെ മധുസൂദന്‍ മിസ്ട്രിയും അനുയായികളും സ്ഥലത്ത് എത്തി. മിസ്ട്രി വന്നപാടെ പോസ്റ്റില്‍ കയറി മോദിയുടെ പോസ്റ്റര്‍ കീറി. ഏണി വച്ചു കയറിയ മിസ്ട്രിയെ പ്രവര്‍ത്തകര്‍ താങ്ങിപ്പിടിച്ചിരുന്നു. തെന്റ ഒരു പരിപാടിയുടെ പോസ്റ്റര്‍ അവിടെ ഒട്ടിക്കാനായി ശ്രമം. ഇതോടെ പോലീസെത്തി തടഞ്ഞു. മിസ്ട്രിക്കൊപ്പം ഉണ്ടായിരുന്ന ചില നേതാക്കളും പോസ്റ്റില്‍ വലിഞ്ഞു കേറിയിരുന്നു. തുടര്‍ന്ന് പൊലീസ് മിസ്ട്രി, മിസ്ട്രിക്കു മുന്‍പ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന നരേന്ദ്ര റാവത്ത്,വഡോദര കോര്പ്പറേഷന് പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കസ്തൂര് എന്നിവടക്കം നിരവധി പ്രമുഖരെ തടഞ്ഞുവച്ചു. തുടര്‍ന്ന് പോസ്റ്റര്‍ നശിപ്പിച്ചതിന് കേസ് എടുത്ത് അവരെഅറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി വൈകിട്ട് അവര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. സംഭവം വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. അത് പരിശോധിച്ച ശേഷം അടുത്ത നപടപടി എടുക്കും. വഡോദര കമ്മീഷണര്‍ ദീപാങ്കര്‍ ത്രിവേദി പറഞ്ഞു.
അവര്‍ തങ്ങളുടെ പരിപാടിക്ക് അനുമതി തേടിയിരുന്നില്ലെന്നും ദീപാങ്കര്‍ പറഞ്ഞു..
മോദിയുടെ പോസ്റ്ററിനു മേല്‍ മിസ്ട്രിയുടെ പോസ്റ്റര്‍ പതിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് തങ്ങളെ തടഞ്ഞത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. തങ്ങള്‍ പോസ്റ്റില്‍ കയറാന്‍ വച്ച കോണിയും പൊലീസ് എടുത്തു കൊണ്ടുപോയി.കോണ്‍ഗ്രസുകാര്‍ പരാതിപ്പെടുന്നു. തുടര്‍ന്ന് കോണ്‍ഗ്രസുകാര്‍ മോദിക്കെതിരെ മു്രുവാക്യം വിളിച്ചു. തങ്ങളുടെ സ്ഥാനാര്‍ഥികളുടെ പോസ്റ്റര്‍ പതിപ്പിക്കാന്‍ പോലുംഅനുവദിക്കുന്നില്ലെന്നാണ് പരാതി. എന്നാല്‍ ഒരാളുടെ പോസ്റ്റര്‍ കീറി അതിനു മേല്‍ പോസ്റ്റര്‍ പതിപ്പിക്കാന്‍ മറ്റൊരാള്‍ ശ്രമിക്കുന്നത് തെറ്റല്ലേയെന്ന ചോദ്യത്തോട് കോണ്‍ഗ്രസുകാര്‍ക്ക് പ്രതികരണമില്ല.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മിസ്ട്രി പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയാണ്. മണ്ഡലത്തിെന്റ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ മോദിയിലാണ്. എതിരാളികള്‍ക്ക് ജനശ്രദ്ധ കിട്ടുന്നില്ലെന്നത്സ്വാഭാവികം. ഇതാണ് മിസ്ട്രിയെ പ്രകോപിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: