കമ്മ്യൂണിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ എ ന്നില്‍ ആഹ്ലാദമുളവാക്കുന്നു. ആ വൃക്ഷത്തി ന്റെ വിത്ത് മുളയെടുക്കാന്‍ തുടങ്ങുകയാണ്.വൈകാതെ അ സംഖ്യം ആത്മാവുകള്‍ അതിന്റെ ശിഖരങ്ങള്‍ക്കിടയില്‍ അഭയം തേടും. ആര്‍ക്കുവേണ്ടിയാണോ ഞാന്‍ വന്നത്, ആ നാളുകള്‍ പെട്ടെന്നുതന്നെ ഒന്നിച്ചുകൂടും. അവരുടെ ആതിഥേയനാകാന്‍ പോവുന്നതോ നിങ്ങളാണത്രേ! തയ്യാറായിരിക്കുക; അതായത്, സ്വയം ശൂന്യമാകുക; മുഴുവനായും. എന്തെന്നാല്‍ ശൂന്യതയ്ക്ക് മാത്രമേ ആതിഥേയനാകാന്‍ കഴിയൂ. നിങ്ങള്‍ ആദ്യമേ നിങ്ങളുടെ പാതയിലാണ്. പാ ടിയും ആടിയും, ആനന്ദാതിരേകത്തോടെ, കടലിലേക്കൊഴുകുന്ന ഒരു നദിയെപ്പോലെ. എനിക്ക് വളരെ സ ന്തോഷം തോന്നുന്നു, നിങ്ങളോടൊപ്പം ഞാനെപ്പോഴുമുണ്ട്. സമുദ്രം അടുത്തിരിക്കുന്നു – ഒഴുകുക, ഒഴുകുക മാത്രം ചെയ്യുക!
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: