തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളുടെ നിക്ഷേപം ട്രഷറിയിലേക്ക് മാറ്റാനുള്ള നീക്കത്തെ സിപിഎം പ്രതിരോധിക്കാന്‍ തീരുമാനിച്ചതോടെ സര്‍ക്കാര്‍ വെട്ടിലായി. സാമ്പത്തിക പ്രതിസന്ധിപരിഹരിക്കാന്‍ സഹകരണബാങ്കുകള്‍ ഉള്‍പ്പെടയുള്ളവ ഇന്നലെ തുറന്ന് പ്രവര്‍ത്തിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ബാങ്കുകളിലെ പണം ട്രഷറിയിലേക്ക് മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് തിരിച്ചറിഞ്ഞ സിപിഎം നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതികള്‍ നിര്‍ദ്ദേശം തള്ളിക്കളയുകയായിരുന്നു. ഇന്നലെഭൂരിപക്ഷം സഹകരണ ബാങ്കുകളും പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ബാങ്കുകളിലെ നിക്ഷേപം ട്രഷറിയിലെത്തിക്കാനും പ്രതിസന്ധി താല്‍ക്കാലികമായെങ്കിലും പരിഹരിക്കാനും ശേഷിക്കുന്നത് ഇന്ന് ഒരേയൊരു ദിവസം മാത്രമാണുള്ളത്.
പണം ട്രഷറിയില്‍ നിക്ഷേപിച്ചാല്‍ അത് തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് വേണ്ടിവരുമെന്നും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ ബാങ്കുകളുടെ പണം തിരിച്ചുകിട്ടുന്നത്് വൈകുമെന്നും സഹകരണ ബാങ്ക് ഭരണസമിതികള്‍ കണക്ക് കൂട്ടുന്നു. ഒരു കാരണവശാലും പണം ട്രഷറിയിലേക്ക് മാറ്റാന്‍ അനുവദിക്കരുതെന്ന് സിപിഎം സംസ്ഥാന ഘടകം കീഴ്കമ്മറ്റികള്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടത് സഹകരണ ബാങ്ക് ജീവനക്കാരുടെ സംഘടനയായ കെ സി ഇ യു ആണ് ഇന്നലെ ബാങ്കുകള്‍ തുറക്കേണ്ടെന്ന് തീരുമാനിച്ചത്. സര്‍ക്കിരിന്റെ കെടുകാര്യസ്ഥതയുടെഉത്തരവാദിത്വം തങ്ങളുടെ തലയില്‍ വച്ച് വിശ്വാസ്യത നഷ്ടപ്പെടുത്താന്‍ ഇല്ലെന്നാണ് സഹകരണബാങ്ക് ഭരണസമിതികളുടെ നിലപാട്.
സാമ്പത്തിക പ്രതിസന്ധി തിരഞ്ഞെടുപ്പ് വിഷയമാക്കാനും സിപിഎം ലക്ഷ്യമിടുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടന്നില്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും മുന്‍ ജീവനക്കാരുടെയും ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെ മുടങ്ങുന്ന അവസ്ഥയുണ്ടാകും. ഇത് സര്‍ക്കാരിന് ഏറെ തിരിച്ചടിയുണ്ടാകുമെന്ന് യുഡിഎഫ് നേതൃത്വവും വിലയിരുത്തുന്നുണ്ട.് ചെലവുചുരുക്കല്‍ നടപടികളും ബില്ലുകള്‍ പിടിച്ചുവയ്ക്കലുമൊന്നും സ്വീകരിക്കാതെ സഹകരണബാങ്കിലെ പണം മാറ്റുന്നതിലൂടെ പ്രതിസന്ധി പരിഹരിക്കാമെന്ന കണക്കുകൂട്ടലായിരുന്നുസര്ക്കാര്. എന്നാല്‍ ഇതു തിരിച്ചറിഞ്ഞ സിപിഎം സഹകരണബാങ്കുകള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. ഭൂരിഭാഗം സഹകരണ ബാങ്കുകളും സംഘങ്ങളും സിപിഎം നേതൃത്വത്തിലാണെന്നിരിക്കെ ഇവിടങ്ങളിലെ നിക്ഷേപം ഇന്ന് ഒരു ദിവസം കൊണ്ട് ട്രഷറിയിലേക്ക് മാറ്റുക എന്നത് അസാധ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: