മുംബയ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തെന്റ ചിത്രം ആം ആദ്മി പാര്‍ട്ടി ഉപയോഗിക്കുന്നതിന് എതിരെ പ്രശസ്ത ബോളിവുഡ്താരം അമീര്‍ ഖാന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
താന്‍ ഒരു പാര്‍ട്ടിയ്ക്കു വേണ്ടിയും നിലകൊള്ളുന്നില്ല.താന്ആം ആദ്മിയെ പിന്തുണയ്ക്കുന്നതായി കാട്ടി ആം ആദ്മിക്കാര് സോഷ്യല്‍ മീഡിയകളില്‍ അടക്കം പ്രചാരണം നടത്തുകയാണ്.
അമീര്‍ ഖാന് ഏതെങ്കിലുമൊരു പാര്‍ട്ടിയെ പിന്തുണയ്ക്കുകയോ അവര്‍ക്കു വേണ്ടി പ്രചാരണം നടത്തുകയോ ചെയ്യുന്നില്ല.വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.
എന്നാല്‍ വിവാദമായ പോസ്റ്റര്‍ തങ്ങള്‍ ഇറക്കിയതല്ലെന്ന് പറഞ്ഞ് തലയൂരാന്‍ ശ്രമിക്കുകയാണ്ആം ആദ്മിനേതാക്കള്. പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന ആരെങ്കിലും ഉണ്ടാക്കിയതാകാം, അതുണ്ടാക്കിയയാളെ കണ്ടെത്താന്‍കഴിഞ്ഞിട്ടില്ല. പ്രചാരണത്തിന് ആരെയും ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് ഉദ്ദേശമില്ല പാര്‍ട്ടി വക്താവ് പ്രീതി ശര്‍മ്മ മേനോന് പറഞ്ഞു.
അരവിന്ദ് കേജ്രിവാള്, അമീര്‍ ഖാന്,അബ്ദുള്‍ കലാം എന്നിവരെവച്ചുള്ള പോസ്റ്ററാണ് വിവാദമായത്. എ.കെ 1, എ.കെ 2, എ.കെ 3 എന്ന ലേബലോടെയായിരുന്നു പോസ്റ്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: