ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കി. തെരഞ്ഞെടുപ്പ് നടന്നത് ഭരണഘടനാ ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി നടപടി. പുതിയ തെരഞ്ഞെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കും.
തായ്‌ലാന്‍ഡ് നിയമപ്രകാരം രാജ്യത്ത് എല്ലായിടത്തും തെരഞ്ഞെടുപ്പ് ഒരേ ദിനം നടക്കണം. എന്നാല്‍ ഇത് പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് കോടതി വക്താവ് പറഞ്ഞു. തെരഞ്ഞെടുപ്പ് നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചിരുന്നു. 375 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 27 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. പ്രതിപക്ഷ പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള പ്രദേശങ്ങളായിരുന്നു ഇവ.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ഇവിടെ ആരും സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറായിരുന്നില്ല.
















