നീയും ഞാനും തമ്മില്‍, നിന്റെ ഉള്ളിന്റെ ഉള്ളില്‍ നിരന്തരം ഒരു ഗുസ്തിമത്സരത്തിലേര്പ്പെട്ടിരിക്കുന്നു. ഞാന്‍, നിന്റെ ഇന്ദ്രിയങ്ങളോടും ആഗ്രഹങ്ങളോടും ഗുസ്തിപിടിക്കുന്നു. ചിലപ്പോള്‍ ഞാന്‍ അവയെ പിടിച്ചടക്കി, അവയുടെ മേല്‍ വിജയം നേടുന്നു. മറ്റുചിലപ്പോള്‍ മായ മോഹിപ്പിക്കുന്നു. ഞാന്‍ പരാജയപ്പെടുകയും ചെയ്യുന്നു. ഇന്ദ്രിയങ്ങള്‍ക്ക് കടിഞ്ഞാണിട്ട് അവയെ നിയന്ത്രിക്കൂ. എനിക്ക് കൈമാറൂ. നിന്റെ വിശ്വാസത്തോടെയും എന്റെ പ്രേമത്തോടെയും നമുക്കൊന്നിച്ച് ഈ ഗുസ്തി മത്സരം അവസാനിപ്പിക്കാം. നിന്റെ ബലഹീനതകള്ക്കതീതയാകൂ. ഞാന്‍ അവതരിച്ചത് നിനക്ക് ശക്തി പകരാനും നിന്നെ എല്ലാക്കാലത്തും അജയ്യയാക്കാനുമാണ്.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: