കൊച്ചി: നൂറു ശതമാനം മുസ്ലീം വോട്ടര്‍മാരുള്ള ലക്ഷദ്വീപില്‍ ബിജെപി പാര്ലമെന്റ്സ്ഥാ നാര്‍ത്ഥിയായി ഹാജി എം.പി. സെയ്ത് മുഹമ്മദ് കോയയെ നാമ നിര്‍ദ്ദേശം ചെയ്തു. ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. 2004ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ക്ക് ലക്ഷദ്വീപില്‍ നിന്നും ഒരാളെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കാന്‍ കഴിഞ്ഞ ചരിത്രമുണ്ടെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ഇക്കുറിയും ബിജെപിക്ക് ലക്ഷദ്വീപില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഹാജി എം.പി.സെയ്ത് മുഹമ്മദ് കോയ പറഞ്ഞു. നരേന്ദ്രമോഡിയുടെ ഗുജറാത്ത് വികസനത്തില്‍ ആകൃഷ്ടരായ അനവധിപ്പേര്‍ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാവിഗേഷന്‍ ഷിപ്പിങ് വകുപ്പില്‍ നിന്നും ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചയാളാണ് ഹാജി എം.പി.സെയ്ത് മുഹമ്മദ് കോയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: