കൊച്ചി: മട്ടാഞ്ചേരി വാത്തുരുത്തിക്കടുത്ത് കുറ്റിക്കാട്ടില്‍ കണ്ടെത്തിയ മുണ്ടംവേലി കരിമരത്തിങ്കല്‍ സെബാസ്റ്റ്യന്റെ (35) ജഡം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഒരാഴ്ചയായി കാണാനില്ലായിരുന്ന യുവാവിന്റെ ജഡം നായ്ക്കള്‍ കടിച്ചു കീറിയ നിലയിലായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാത്തതിനാല്‍ മരണകാരണം വ്യക്തമല്ലെന്നും സാഹചര്യ തെളിവനുസരിച്ച് ആത്മഹത്യ ആകാനാണ് സാധ്യതയെന്നും പോലീസ് പറഞ്ഞു.
ഡ്രൈവറായി ജോലി ചെയ്തിരുന്ന സെബാസ്റ്റ്യനെ കാണാതാകുന്ന അന്ന് ഉച്ചക്ക് അമ്മക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നു. ആത്മഹത്യയെ കുറിച്ച് അമ്മയോട് പറയുകയും മക്കളെ നോക്കണമെന്നും ഭാര്യയെ വീട്ടുകാര്‍ കൊണ്ടു പൊയ്ക്കൊള്ളും എന്നും പറഞ്ഞതായാണ് പോലീസ് അന്വേഷണത്തില്‍ അറിഞ്ഞത്. മരിച്ച ദിവസം വൈകിട്ട് 6.30ന് തൊട്ടടുത്തുള്ള ബാറില്‍ നിന്നും മദ്യപിച്ചതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. തനിച്ചാണ് മദ്യപിക്കാന്‍ എത്തിയത് അതിന്റെ ദൃശ്യങ്ങള്‍ ബാറിലെ സിസി ക്യാമറയില്‍ നിന്നും വ്യക്തമാണ് എന്നാല്‍ മടങ്ങി പോയത് ബാറിലെ ക്യാമറാ ദൃശ്യങ്ങളില്‍ കാണുന്നില്ലെന്നും പോലീസ് പറഞ്ഞു. എന്നാല്‍ രാത്രി 8.30ന് വാത്തുരുത്തിയിലെ കടയില്‍ സെബാസ്റ്റ്യനെ കണ്ടവരുണ്ട്.
അഞ്ചടിയോളം താഴ്ചയുള്ള കുഴിയിലാണ് മൃതദേഹം കിടന്നിരുന്നത്. ഉടുപ്പും അടിവസ്ത്രവും മാത്രമെ ശരീരത്തിലുണ്ടായിരുന്നുള്ളു അതും കീറിയ നിലയിലായിരുന്നു. എന്നാല്‍ ഇയാളുടേതെന്ന് കരുതുന്ന പാന്റ് അല്പം മാറി അഴിച്ച് വച്ച നിലയില്‍ കണ്ടതാണ് സംശയം ജനിപ്പിക്കുന്നത്. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചമുള്ള ഭാഗത്തു നിന്ന് മാറി മലവിസര്്ജ്ജനത്തിനു ശ്രമിച്ചപ്പോള്‍ അറിയാതെ കുഴിയില്‍ വീണിരിക്കാനാണ് സാധ്യത മദ്യാസക്തിയില്‍ തിരിച്ച് കയറാന്‍ കഴിയാതെ വന്നിരിക്കാം എന്ന് പോലീസ് വിലയിരുത്തുന്നു. ആന്തരീകാവയവങ്ങള്‍ ഭൂരിഭാഗവും നഷ്ടപ്പെട്ടതിനാല്‍ ലഭ്യമായ ഭാഗങ്ങള്‍ മാത്രമാണ് തിരുവനന്തപുരം ഫോറന്‍സിക് കെമിക്കല്‍ ലാബില്‍ പരിശോധനക്കയച്ചത്.
ആന്തരീകാവയവങ്ങളുടെ വിശദ വിവരം ലഭിച്ചാലെ മരണകാരണം വ്യക്തമാകുകയുള്ളു എന്നും ഹാര്‍ബര്‍ എസ്ഐ സി.എം.പൗലോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: