മനസ്സിന്റെ അഗാധതയിലേക്ക് നീ ഈ ഉള്‍ക്കാഴ്ചയെ പ്രസരിപ്പിക്കുമ്പോള്‍ നിനക്ക് വര്‍ണശബളമായ വസ്തുക്കളുടെ നശ്വരത മനസ്സിലാക്കാന്‍ സാധിക്കും. ഉള്‍ക്കണ്ണുകള്‍ കാലത്തിനും പ്രായത്തിനും അതീതമാണ്. നിന്റെ ജീവിതത്തില്‍ എന്റെ സാന്നിധ്യമേറുമ്പോള് ഉള്‍ക്കാഴ്ചയ്ക്കും തെളിമയേറുന്നു. നിന്റെ മുന്നിലുള്ള വസ്തുക്കളെ മാത്രമല്ല, എല്ലാ ദിശകളിലേക്കും നിനക്ക് കാഴ്ച കിട്ടുന്നു. ഉള്‍ക്കണ്ണുകള്‍ എപ്പോഴും പ്രകാശിക്കും. ഉള്‍ക്കണ്ണുകളിലെ അന്ധകാരം പ്രകാശത്തിന് വഴിമാറുന്നു. ബാഹ്യദൃഷ്ടിയില്‍ എന്റെ ഫോട്ടോയില്‍ കാണുന്ന രൂപം നിനക്ക് തിരിച്ചറിയാന്‍ കഴിയും. പക്ഷേ, അന്തര്‍ദൃഷ്ടിയാല്‍ ഓരോ അണുവിലും വ്യാപിച്ചിരിക്കുന്ന എന്റെ സാന്നിധ്യം നിന ക്ക് തിരിച്ചറിയാന്‍ കഴിയും. ബാഹ്യലോകത്തില്‍ മാത്രം നീ നിന്നെ പരിമിതപ്പെടുത്തരുത്. ആഴത്തില്‍ മുങ്ങിത്തപ്പി, നിന്നെ അനുഗ്രഹിക്കാന്‍ വന്ന ഞാനെന്ന നിത്യസത്യത്തെ ദര്ശിക്കൂ.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: