കൊച്ചി: കേരളത്തില്‍ ഐടി, ടൂറിസം രംഗങ്ങളില്‍ ജപ്പാന് കൂടുതല്‍ മുതല്‍മുടക്കുമെന്ന് അംബാസഡര്‍ തകേഷി യാഗി പറഞ്ഞു. ഇന്തോ ജപ്പാന് ചേംബര്‍ ഓഫ് കൊമേഴ്സ് കേരളയുടെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുമായി സഹകരണം മെച്ചപ്പെടുത്തുന്നതിന് ജപ്പാന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്നും തകേഷി യാഗി പറഞ്ഞു. വ്യവസായവകുപ്പ് സെക്രട്ടറി ടി.ബാലകൃഷ്ണന് അധ്യക്ഷനായിരുന്നു. നിപ്പോണ്‍ ടൊയോട്ട എംഡി ബാബു മൂപ്പന്, ഹരിലീല എംഡി മിറ്റ് സുഹിറോ, നിഷിമുറ, നിറ്റാ ജലാറ്റിന്‍ ചെയര്മാന് സെയ്ചി നീറ്റാ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മുന്‍ അംബാസഡര്‍ ടി.പി.ശ്രീനിവാസന്, ടൊയോട്ട സീനിയര്‍ മാനേജര്‍ അകിതോഷി തക്കേമുറ, മണപ്പുറം ഗ്രൂപ്പ് ചെയര്മാന് വി.പി.നന്ദകുമാര്‍, ചേംബര്‍ സെക്രട്ടറി ജേക്കബ് കോവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: