കറുകച്ചാല്‍: കങ്ങഴ പഞ്ചായത്തിലെ കുടിവെള്ളമെത്തിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ മന്ത്രിയായിരുന്ന എന്‍.കെ. പ്രേമചന്ദ്രന് തറക്കല്ലിട്ട് നിര്‍മ്മാണം തുടങ്ങിയ പദ്ധതി പാതി വഴിയില്‍. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പിന്നീടു വന്ന സര്‍ക്കാര്‍ നിര്‍മ്മാണം പുരരാരംഭിക്കാന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പത്തനാടു മേഖലയില്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ടുമ്പോഴും കുടിവെള്ളമെത്തിക്കാനുള്ള ഒരു നടപടിയുംഎടുക്കുന്നില്ല. പലരും ഇപ്പോള്‍ വിലകൊടുത്തു വെള്ളം വാങ്ങിക്കുകയാണ്. ഈ വെള്ളത്തിന്റെയും ഗുണനിലവാരത്തെക്കുറിച്ച് അവ്യക്തതയാണ്. കിട്ടുന്ന വെള്ളം വാങ്ങിയാണ് ഇപ്പോള്‍ കഴിയുന്നത്. കുടിവെള്ളം എന്നെഴുതിയ ടാങ്കിലാകണം വെള്ളം കൊണ്ടുപോകുവാനെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും പാലിക്കാറില്ല. കുടിവെള്ളത്തിന് എറെ ബുദ്ധിമുട്ടുന്ന ഈ പ്രദേശത്ത് കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: