കാഞ്ഞിരപ്പള്ളി: പത്തനംതിട്ട പാര്ലമെന്്റ്് മണ്ഡലത്തില്‍ ബി. ജെ. പിയ്ക്ക് നൂറു ശതമാനം വിജയ പ്രതീക്ഷയെന്ന് ബിജെപി. സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. കെ. നാരായണന് നമ്പൂതിരി. ബിജെപി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ വികസനം, ആറന്മുള വിമാനത്താവളം തുടങ്ങി ദേശീയ പ്രധാന്യമുള്ള ജനകീയ ്രപശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പത്തനംതിട്ട മണ്ഡലത്തില്‍ ബി ജെപി ജനങ്ങള്‍ക്കൊപ്പമാണെന്നും ഇതുവരെ ഭരിച്ചവരുടെ പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീണതായും അദ്ദേഹം പറഞ്ഞു. നാടിന്റെ വികസന പ്രതീക്ഷ ഇനി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിലാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. ബിജെപി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍്റ്് കെ. സി. ശിവദാസ് അധ്യക്ഷത വഹിച്ചു.
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ടി. ബി. ബിനു, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ലിജിന്‍ ലാല്‍, ജില്ലാ സെക്രട്ടറി അഖില്‍ രവീന്ദ്രന്, ഗ്രാമപഞ്ചായത്തംഗം മണി രാജു, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി. വി. സുരേഷ്കുമാര്‍, മോഹനന് പിള്ള എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: