ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മാധ്യമങ്ങള്‍ അഭിപ്രായ സര്‍വ്വേകള്‍ പുറത്തു വിടുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ വിഎസ് സമ്പത്ത്.
മാധ്യമങ്ങള്‍ക്ക് നിലവിലെ ചട്ടങ്ങളനുസരിച്ച് തെരഞ്ഞെടുപ്പിനു 48 മണിക്കൂര്‍ മുമ്പു വരെ അഭിപ്രായ സര്‍വ്വേകള്‍ പുറത്തുവിടാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു.
വോട്ട് രേഖപ്പെടുത്തിയവരോട് ചോദിച്ച് തയ്യാറാക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പോളിംഗ് പൂര്‍ത്തിയായി അര മണിക്കൂറിന് ശേഷം മാത്രമേ പുറത്ത് വിടാവൂ എന്നും കമ്മീഷന് സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: