Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2014, 09:54 pm IST
inIndia

ന്യൂദല്‍ഹി: പതിനാറാമത്‌ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രഖ്യാപനമായി. ഈ തെരഞ്ഞെടുപ്പ്‌ പല തരത്തിലും പ്രത്യേകതകളുള്ളതാണ്‌. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഏറ്റവും ഗൗരവമേറിയ ഈ പ്രക്രിയയുടെ പ്രത്യേകതകളും ഇത്രയും കുറ്റമറ്റ രീതിയില്‍ നടക്കുന്നുവെന്നതും ലോകരാജ്യങ്ങള്‍തന്നെ അത്ഭുതത്തോടെയാണ്‌ നോക്കിക്കാണുന്നത്‌.

81.4 കോടി വോട്ടര്‍മാര്‍;ഇനിയും പേരു ചേര്‍ക്കാം

ഇക്കുറി ഇന്ത്യയിലൊട്ടാകെയുള്ള വോട്ടര്‍മാരുടെ എണ്ണം 81.4 കോടി. കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായിരുന്നതിനേക്കാള്‍ പത്തു കോടി കൂടുതല്‍. 71.6 കോടി വോട്ടര്‍മാരാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നത്‌.

പട്ടികയില്‍ പേരു ചേര്‍ക്കാനും അങ്ങനെ തിരഞ്ഞെടുപ്പിെ‍ന്‍റ ഭാഗമാകാനും ഇനിയും അവസരമുണ്ട്‌. ഇതിനായി ഈമാസം ഒന്‍പതിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ രാജ്യത്തൊട്ടാകെയായി ഒന്‍പതു ലക്ഷം ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇനിയും പേരു ചേര്‍ക്കാത്തവര്‍ക്ക്‌ അവിടെയെത്തി പേരു നല്‍കാം. 2014 ജനുവരിയില്‍ പുതുക്കിയ പട്ടികയാണ്‌ ഉള്ളത്‌.

മൊത്തംവോട്ടര്‍മാരില്‍ 2.3 കോടിയാള്‍ക്കാര്‍ 18-നും 19-നും ഇടയ്‌ക്ക്‌ പ്രായമുള്ളവരാണ്‌.

ഫോട്ടോ പതിച്ച വോട്ടേഴ്സ്‌ സ്ലിപ്പ്‌, പട്ടിക

ഇക്കുറി ഫോട്ടോ പതിച്ച വോട്ടേഴ്സ്‌ സ്ലിപ്പാകും നല്‍കുക. ഇതാദ്യമായാകും ഈ രീതി നടപ്പാക്കുക. വോട്ടര്‍ പട്ടികയും ഫോട്ടോ പതിച്ചതാകും. 98.64 ശതമാനം പേരുടെ ഫോട്ടോയും വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു കഴിഞ്ഞു. രാജ്യത്തൊട്ടാകെ 95.64 പേര്‍ക്കും ഫോട്ടോ പതിച്ചതിരിച്ചറിയില്‍ കാര്‍ഡുകള്‍ നല്‍കിക്കഴിഞ്ഞു.

ഇൗ‍ തെരഞ്ഞെടുപ്പില്‍ വോട്ടേഴ്സ്‌ സ്ലിപ്പില്‍ പോളിംഗ്‌ ബൂത്തിെ‍ന്‍റ പേരും മേല്‍വിലാസവും രേഖപ്പെടുത്തിയിരിക്കും. ബൂത്ത്‌ കണ്ടുപിടിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണിത്‌.

ഒന്‍പതരലക്ഷം ബൂത്തുകള്‍

ഈ തെരഞ്ഞെടുപ്പിനു വേണ്ടി 9,30,000 പോളിംഗ്‌ ബൂത്തുകളാണ്‌ ഒരുക്കുന്നത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 12 ശതമാനം കൂടുതല്‍. 2009-ല്‍ 8.3 ലക്ഷം ബൂത്തുകളാണ്‌ ഉണ്ടായിരുന്നത്‌. കൊടുംചൂട്‌ കണക്കിലെടുത്ത്‌, ബൂത്തുകളില്‍ കുടിവെള്ളം, വെയിലില്‍ നിന്ന്‌ രക്ഷയ്‌ക്കുള്ള ഷെഡുകള്‍ എന്നിവയും ആവശ്യത്തിന ടോയ്‌ലറ്റുകള്‍, വികലാംഗര്‍ക്ക്‌ ബൂത്തുകളിലേക്ക്‌ കയറാനുള്ള സൗകര്യം (റാമ്പുകള്‍)എന്നിവയും ഒരുക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളതായും മുഖ്യ തെരഞ്ഞെടുപ്പ്കമ്മീഷണര്‍ വി.എസമ്പത്ത പറഞ്ഞു.

നോട്ട എല്ലായിടത്തും

കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ഏര്‍പ്പെടുത്തിയ നോട്ട സൗകര്യമുള്ള പോളിംഗ്‌ മെഷീനുകളാകും ഇക്കുറി രാജ്യമൊട്ടാകെ ഏര്‍പ്പെടുത്തുക. മേല്‍പ്പറഞ്ഞ സ്ഥാനാര്‍ഥികളില്‍ ആരുമല്ലെന്ന്‌ (നണ്‍ ഓഫ്‌ ദ എബൗ) രേഖപ്പെടുത്താനുള്ള ബട്ടണ്‍ ആണ്‍ഇത്‌.

മാതൃകാ പെരുമാറ്റച്ചട്ടം

ഇന്നലെ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സമയത്തു തന്നെ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി. ഇനി 72 ദിവസത്തേക്കാണ്‌ പെരുമാറ്റച്ചട്ടം. ഈസമയം പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാനോ, വോട്ടര്‍മാരെ സ്വാധീനിക്കുന്ന നടപടികള്‍ എടുക്കാനോ തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട്‌ ആവശ്യമുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനോ കഴിയില്ല. നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും എതിരാളിളെ തേജോവധം ചെയ്യുന്ന പ്രചാരണം നടത്താനും ലഘുലേഖകള്‍ വിതരണംചെയ്യാനും സ്വഭാവഹത്യ നടത്താനും അനുവാദമില്ല. പ്രചാരണത്തിന്‌ വരുന്ന ചെലവുകള്‍ക്ക്‌ 70 ലക്ഷം രൂപയാണ്‌ പരിധി. ഇതിങ്കൃത്യമായ കണക്കും സൂക്ഷിക്കണം.

പരീക്ഷയുംകാലാവസ്ഥയും, സര്‍ക്കാരുണ്ടാക്കാന്‍ രണ്ടാഴ്ച

പരീക്ഷകളും, കാലാവസ്ഥയും പ്രാദേശിക ഉത്സവങ്ങളും വിളവെടുപ്പുകളും കണക്കിലെടുത്താണ്‌ തെരഞ്ഞെടുപ്പ്‌ തീയതികള്‍ നിശ്ചയിച്ചതെന്ന്‌ കമ്മീഷണര്‍ പറഞ്ഞു. മെയ്‌ 31 നുമുന്‍പ്‌ തെരഞ്ഞെടുപ്പ്‌ പ്രക്രീയ പൂര്‍ത്തിയാക്കേണ്ടതുണ്ട്‌. മഴയെത്തും മുന്‍പ്‌ തിരഞ്ഞെടുപ്പ്‌ കഴിയണം. ആന്ധ്രാ, ഒറീസ,സിക്കിം സംസ്ഥാനങ്ങളിലെനിയമസഭകളുടെകാലാവധിയും മെയ്‌, ജൂണ്‍ മാസങ്ങളില്‍കഴിയം. അവിടങ്ങളിലെനിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പിന്‌ ഒപ്പം നടത്തണം. 16ന്‌ ഫലം വരും. ഭൂരിപക്ഷം കിട്ടുന്നവര്‍ക്ക്‌ സര്‍ക്കാരുണ്ടാക്കാന്‍ രണ്ടാഴ്ച ലഭിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

Kerala

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

Kerala

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

Kerala

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.