Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മറുപടിയില്ലാതെ മേയര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2014, 09:48 pm IST
inErnakulam

കൊച്ചി: പാര്‍ട്ണര്‍ കേരള നഗര വികസന സംഗമത്തില്‍ പങ്കെടുക്കാതെ വിദേശ യാത്ര നടത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുമ്പോഴും മേയറുടെ മൗനം ചോദ്യം ചെയ്യപ്പെടുന്നു. മേയര്‍ ടോണി ചമ്മണിയുടെ വിദേശയാത്രകള്‍ സംബന്ധിച്ച്്്‌ വിവാദങ്ങള്‍ കനക്കുമ്പോഴും തന്റെ യാത്രകള്‍ സംബന്ധിച്ച്‌ വിശദീകരിക്കുവാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. വിദേശത്തേയ്‌ക്ക്‌ ആറ്‌ തവണമാത്രമേ പോയിട്ടുള്ളുവെന്നാണ്‌ മേയര്‍ അവകാശപ്പെടുന്നത്‌. എന്നാല്‍ ഈ അവകാശവാദവും തെറ്റാണ്‌. ദുബായിലേക്ക്‌ തന്നെ നിരവധി തവണ പോയിട്ടുണ്ടെന്നാണ്‌ ആരോപണങ്ങളില്‍ ഒന്ന്‌. എന്നാല്‍ ഇക്കാര്യം നിഷേധിക്കാനോ സമ്മതിക്കാനോ മേയര്‍ തയ്യാറായിട്ടില്ല. റഷ്യയിലേക്ക്‌ നടത്തിയ യാത്രയ്‌ക്ക്‌ മാത്രമേ കോര്‍പ്പറേഷന്റെ അനുമതി ലഭിച്ചിരുന്നുള്ളുവെന്നും പറയപ്പെടുന്നു.

എന്നാല്‍ പാര്‍്ട്ണര്‍ കേരള സംഗമത്തിന്‌ ആതിഥ്വം വഹിച്ച കൊച്ചിയുടെ നഗരപിതാവ്‌ ആ പരിപാടിയില്‍ പങ്കെടുക്കാതെ കുടുംബ സമേതം വിദേശയാത്ര നടത്തിയത്‌ നിരുത്തരവാദപരമാണ്‌. നഗരകാര്യ വകുപ്പ്‌ സംഘടിപ്പിച്ച സംഗമത്തിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായിരുന്നു മേയര്‍. സ്വകാര്യ സംരംഭകരെ സംഘടിപ്പിച്ച്‌ നടത്തിയ പരിപാടിയോട്‌ എന്തെങ്കിലും തരത്തിലുള്ള അഭിപ്രായം വ്യത്യാസം ഉണ്ടായിരുന്നുവെങ്കില്‍ ചെയര്‍മാന്‍ സ്ഥാനം രാജി വയ്‌ക്കേണ്ടതായിരുന്നുവെന്നും വിമര്‍ശനമുണ്ട്.

കൊച്ചിയെ സംബന്ധിക്കുന്ന ഒട്ടനവധി പദ്ധതികളാണ്‌ പാര്‍ട്ണര്‍ കേരളയില്‍ അവതരിപ്പിച്ചത്‌. ഈ പദ്ധതികള്‍ അവതരിപ്പിക്കും മുമ്പ്‌ കൗണ്‍സിലിന്റെ അംഗീകാരം തേടേണ്ടതുണ്ട്‌. എന്നാല്‍ ഇതൊന്നും ഉണ്ടായിട്ടില്ല. ഇതില്‍ അവതരിപ്പിച്ച പ്രധാന പദ്ധതികളില്‍ ഒന്നാണ്‌ കലൂര്‍ ബസ്റ്റാന്റ്‌ നവീകരിച്ച്‌ ഒരു വ്യാവസായിക ശ്യംഖലയാക്കി മാറ്റുകയെന്നത്‌. നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി സംഗമത്തില്‍ ഈ പദ്ധതിയെപ്പറ്റി പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കൊച്ചി കോര്‍പ്പറേഷന്റെ പരിധിയില്‍പ്പെടുന്ന കലൂര്‍ ബസ്റ്റാന്റ്‌ സംബന്ധിച്ച്‌ എന്ത്‌ പദ്ധതി നടപ്പാക്കുമ്പോഴും കൗണ്‍സിലിന്റേയും മേയറുടേയും അനുമതി തേടേണ്ടത്‌ അത്യാവശ്യമാണ്‌. എന്നാല്‍ മന്ത്രി ഇക്കാര്യം ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ്‌ അറിയുന്നത്‌.

ടൂറിസം വികസനത്തിന്റെ ഭാഗമായി പബ്ലിക്‌ പ്രൈവറ്റ്‌ പാര്‍ട്ടിസിപ്പേഷനോട്‌ കൂടി സ്വാകാര്യ സ്ഥാപനമാക്കി മാറ്റുന്നതിനുള്ള തീരുമാനമാണ്‌ സംഗമത്തില്‍ പങ്കെടുത്ത്‌ മന്ത്രി അറിയിച്ചത്‌. ഈ തീരുമാനത്തിലുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ്‌ മേയര്‍ പാര്‍ട്ണര്‍ കേരളയില്‍ നിന്നും വിട്ടുനിന്നതെന്നും സംശയമുണ്ട്‌.
ഇങ്ങനെയൊരു തീരുമാനം കോര്‍പ്പറേഷന്റെ അനുമതിയൊന്നും ഇല്ലാതെ ഏകപക്ഷീയമായി പ്രഖ്യാപിക്കാന്‍ മന്ത്രിക്ക്‌ അധികാരമില്ല. ഇക്കാര്യത്തില്‍ തനിക്ക്‌ എതിര്‍പ്പുണ്ടെങ്കില്‍ എന്തുകൊണ്ട്‌ അത്‌ പരസ്യമായി പറയാന്‍ മേയര്‍ മടിക്കുന്നുവെന്നതും ഒരു ചോദ്യമാണ്‌. പാര്‍ട്ണര്‍ കേരളയുടെ മറവില്‍ കൊച്ചിയിലെ കണ്ണായ സ്ഥലമെല്ലാം സ്വകാര്യ വക്തികള്‍ക്ക്‌ കൈമാറാനുള്ള നീക്കമാണ്‌ നടക്കുന്നതെന്ന്‌ തുടക്കത്തിലേ ആക്ഷേപം ഉയര്‍ന്നിരുന്നു.

വിവിധ പദ്ധതികളെപ്പറ്റി വിദേശത്തുനിന്നും പഠിക്കാനാണ്‌ മേയറുടെ വിദേശയാത്രയെന്നും പറയുന്നു. എന്നാല്‍ പഠിച്ച പദ്ധതികളൊന്നും എവിടെയും നടപ്പാക്കി കാണുന്നില്ല. ഈ പേരും പറഞ്ഞ്‌ സ്വന്തം ചെലവിലാണോ കോര്‍പ്പറേഷന്റെ പണം ഉപയോഗിച്ചാണോ കുടുംബസമേതം വിദേശത്ത്‌ തങ്ങിയതെന്ന കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത്‌ മേയറെന്ന നിലയില്‍ ടോണി ചമ്മണിയുടെ ഉത്തരവാദിത്തമാണ്‌. ഇക്കാര്യം കൗണ്‍സില്‍ മുമ്പാകെ വ്യക്തമാക്കണമെന്ന്‌ ആവശ്യപ്പെടുമെന്ന്‌ നഗരസഭാ പ്രതിപക്ഷ നേതാവ്‌ കെ.ജെ.ജേക്കബ്‌ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

Kerala

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

പുതിയ വാര്‍ത്തകള്‍

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും

വേരുകളിലേക്ക് മടങ്ങുന്ന ലാഹോർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.