ജീവിതാനുഭവത്തിന്റെ മുഴുവന്‍ സംഭാവ്യതയും പതിന്നാലു ലോകങ്ങളിലായി നമ്മുടെ ഋഷികള്‍ ഒതുക്കി വച്ചിട്ടുണ്ട്: ഏഴ് ഉപരിതലങ്ങളായ ലോകങ്ങളും ഏഴ് അധോലോകങ്ങളും. ജനനമരണാത്മകമായ ലീലയാടുന്ന അവിദ്യോപാധികനായ ജീവാത്മാവ് സഞ്ചരിക്കുന്ന മൂന്നു ലോകങ്ങളുണ്ട്. ഒന്ന് ഭൂര്‍ലോകം, അതായത് ഈ സ്ഥൂലപ്രപഞ്ചം. രണ്ട് ഭൂവര്‍ലോകം, ഈ സ്ഥൂലപ്രപഞ്ചത്തിന്നുതൊട്ടുള്ളതും അതിനോട് വളരെയേറെ ബന്ധപ്പെട്ടുനില്ക്കുന്നതും കൂടുതല്‍ വിശിഷ്ടവുമായ ലോകം. മൂന്ന് സ്വര്‍ലോകം, അതായത് സ്വര്‍ഗീയ സാമ്രാജ്യം.
ഇവയ്ക്കും ഉപരിവര്ത്തികളായി വേറെ നാലു ലോകങ്ങളുണ്ട്: ജീവന്റെ കൂടുതല്‍ ഉന്നതമായ പരിണാമത്തില്‍ അനുഭവയോഗ്യങ്ങളായി തീരുന്ന ആ ലോകങ്ങളാണ് – മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം എന്നിവ.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: