ബംഗളൂരു: ബിഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാവ് ശ്രീരാമുലു ബിജെപിയിലേക്ക് തിരിച്ചുവരുന്നു. മടങ്ങി വരുന്നതിന് ശ്രീരാമുലുവിന് ബിജെപി സംസ്ഥാന നേതൃത്വം പച്ചക്കൊടി കാണിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ബിജെപി റിപ്പോര്‍ട്ടിനെപ്പറ്റി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബിജെപി നേതാക്കള്‍ പാര്‍ട്ടിയിലേക്ക് മടങ്ങിവരാന്‍ ക്ഷണിച്ചതായും ദേശീയ താത്പര്യം പരിഗണിച്ച് മുന്‍ സംഭവങ്ങള്‍ മറന്ന് തെറ്റിദ്ധാരണകള്‍ മാറ്റി തിരിച്ചുവരാന്‍ ആലോചിക്കുന്നതായും ശ്രീരാമുലു പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപിയിലേക്ക് മടങ്ങുന്നതിനെപ്പറ്റി പാര്‍ട്ടി അംഗങ്ങളോട് ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം അവസാന തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2011 ലാണ് ശ്രീരാമുലു ബിജെപി വിട്ടത്. മെയ് അവസാനത്തില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നാല് നിയോജക മണ്ഡലങ്ങളില്‍ ബിഎസ്‌ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. അടുത്ത കാലത്തായി ബിജെപിയില്‍ തിരിച്ചെത്തിയ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ ശ്രീരാമുലുവിന്റെ മടങ്ങി വരവിനെ സ്വാഗതം ചെയ്തിട്ടുണ്ട്.
















