ന്യൂദല്‍ഹി: മൂന്നാംമുന്നണി എന്ന ആശയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ കോണ്‍ഗ്രസിനെ സഹായിക്കുകയാണെന്ന് നരേന്ദ്ര മോദി. മൂന്നാംമുന്നണിക്കാര് രാജ്യത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്നും മോദി പറഞ്ഞു.
കോണ്‍ഗ്രസിനെതിരെയാണ് രാജ്യത്തിപ്പോള്‍ ജനങ്ങളുടെ രാഷ്ട്രീയ വികാരം. രാജ്യമെമ്പാടുമുള്ള ആ വികാരത്തിനെതിരായി കോണ്‍ഗ്രസിനെ സഹായിക്കാനുള്ള പ്രവര്‍ത്തനമാണ് മൂന്നാംമുന്നണി നടത്തുന്നത്. രാജ്യത്തിന് ഇപ്പോള്‍ വേണ്ടത് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന, നിശ്ചയദാര്‍ഢ്യമുള്ള ഒരു കേന്ദ്രസര്‍ക്കാരിനെയാണ്. മൂന്നാംമുന്നണിയെന്ന കൂട്ടുകെട്ടിന് അത് സാധിക്കില്ലെന്ന് മുമ്പും തെളിയിച്ചിട്ടുള്ളതാണ്. ഇനിയും മൂന്നാംമുന്നണിയെന്ന പരീക്ഷണം രാജ്യത്തിന് വമ്പിച്ച നഷ്ടമുണ്ടാക്കുമെന്നും മോദി പറഞ്ഞു. ദൈനിക് ജാഗരണ്‍ പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് മോദിയുടെ അഭിപ്രായം വന്നത്.
അഴിമതി തെല്ലും വെച്ചുപൊറുപ്പിക്കാത്ത സമീപനത്തിലൂടെ അഴിമതി ഇല്ലാതാക്കുമെന്ന് മോദി വാഗ്ദാനം നല്കി. ഇന്നത്തെ പല നേതാക്കളും അഴിമതി സ്വയം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കിക്കൊണ്ട് നിശ്ശബ്ദത പാലിക്കുകയുമാണ് ചെയ്യുന്നതെന്നും ഇത് അഴിമതി ഇല്ലാതാക്കാന്‍ സഹായിക്കില്ലെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: