അല്ലയോ തമോഗുണശക്തികളേ, ഈ ലോകത്തെ മുഴുവന്‍ മോഹിപ്പിച്ചു കൊണ്ട് മനുഷ്യരാശിയെ സംഭ്രമിപ്പിക്കുന്ന നിങ്ങള്‍, ധര്മത്തിന് വഴി തുറക്കാന്‍ അവിടുത്തെ പുത്രന് ഭൂമിയില്‍ എത്തിയത് അറിയുന്നില്ലേ? അവിടുത്തെ പുത്രനെ ആശ്രയിച്ചെത്തിയ ഈ മക്കളെ നിങ്ങളുടെ സ്വാധീനങ്ങളില്‍ നിന്നും മോചിപ്പിക്കൂ. അവരെ ധര്‍മത്തിന്റെ വഴിയിലേക്ക് എടുത്തുവയ്ക്കാന്‍ നിങ്ങള്‍ ഏവരും അവിടുത്തെ പുത്രനോട് സഹകരിക്കൂ. ഈ മക്കളില്‍ നിന്നും അകന്നുനിന്ന് അവരുടെ സംരക്ഷകരായി നിങ്ങള്‍ നിലകൊള്ളൂ. നിങ്ങള്‍ നിങ്ങളെ ലോകത്ത് സ്ഥാനമുറപ്പിക്കുക. നിങ്ങള്‍ ഈ ലോകത്തെ കീഴടക്കി മനുഷ്യപുത്രന്മാരെ ധര്മമാര്ഗങ്ങളില് നിന്നും വ്യതിചലിപ്പിച്ച് നശിപ്പിച്ചുകളയേണ്ട ആവശ്യമെന്താണ്? അത് നിങ്ങളുടെ ധര്മത്തില് പെട്ടതല്ലല്ലോ.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: