ജീവാത്മാക്കളെല്ലാം ഭഗവാന്റെ ഉത്കൃഷ്ടശക്തിയായ ആധ്യാത്മികശക്തിയുടെ ഉത്പന്നങ്ങളാണ്. അതിനാല്‍ അവ ഇച്ഛാശക്തിയില്ലാത്ത ഭൂമി, ജലം തുടങ്ങിയവയെക്കാള്‍ ശ്രേഷ്ഠവുമാണ്. എന്നാല്‍ പരമനിയന്ത്രണ തത്ത്വമായ ഭഗവാന്റെ വിതാനത്തിലാണ് ജീവാത്മാക്കാള് എന്ന് ഇപ്പറഞ്ഞതിനര്‍ഥമില്ല. ജഡവസ്തുവിനെ അപേക്ഷിച്ച്, ചൈതന്യത്തിനുള്ള ഉത്കൃഷ്ടത വിവേചിച്ചറിയാവുന്നതേയുള്ളൂ. ഭൗതികലോകത്ത് എല്ലാറ്റിനെയും ചലിപ്പിക്കുന്നതും നിലനിര്‍ത്തുന്നതും ജീവതത്ത്വമാണ്. ജീവസത്ത ഭൗതികപ്രകൃതിയുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നില്ലെങ്കില്‍ ആശ്ചര്യകരമായ ഈ ലോകം വര്ണശബളമാവുകയില്ല. ജീവസത്ത അവയെ നിയന്ത്രിക്കുകയും അനുഭവിക്കുകയും ചെയ്തില്ലെങ്കില്‍ ഭൗതികഘടകങ്ങള്‍ മാറ്റമില്ലാതെ തുടരുമായിരുന്നു. സചേതനമായ ജീവാത്മാവുമായി ഭൗതികശക്തികളുടെ ബന്ധത്തില്‍ക്കൂടി മാത്രമേ മണ്ണ്, തടി, കല്ല്, ഇരുമ്പ് മുതലായവയ്ക്ക് വന്‍കിട സൗധങ്ങളുടെയും ഫാക്ടറികളുടെയും നഗരങ്ങളുടെയും രൂപത്തില്‍ ഒത്തുചേരാനാകൂ. പദാര്‍ഥത്തിന് സ്വയം സംഘടിക്കാനാകില്ല.
– ഭക്തിവേദാന്ത സ്വാമി
പ്രതികരിക്കാൻ ഇവിടെ എഴുതുക: