സര്‍വ്വ പ്രപഞ്ചത്തിനും പ്രഭുവായി വിളങ്ങുന്ന പരമേശ്വരാ, അവിടുന്ന് നിയോഗിച്ച കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവിടുത്തെ പുത്രനെ ആശ്രയിച്ചെത്തിയ മക്കളില്‍ കരുണ ചൊരിയേണമേ. സര്‍വ്വ ജഗത്തിനെയും പോഷിപ്പിച്ചു വളര്‍ത്തി മക്കളില്‍ ധര്‍മബോധം പകര്‍ന്ന് പൂര്‍ണതയിലേക്ക് നയിക്കുന്ന ജഗദംബികേ അവിടുത്തെ പുത്രനിതാ പ്രണമിക്കുന്നു. മഹാകാളിയായും മഹാലക്ഷ്മിയായും മഹാസരസ്വതിയായും മഹേശ്വരിയായും ലോക മക്കളെ ധര്‍മത്തിന്റെ വഴിയിലേക്ക് നയിക്കുന്ന ജഗദംബികേ ഈ പുത്രന്മാരില് കരുണ ചൊരിയേണമേ. അവിടുത്തെ ഇച്ഛയാലും കരുണയാലും ഈ മക്കളെ ബാധിച്ചിരിക്കുന്ന എല്ലാ തമോഗുണ ചലനങ്ങളില്‍ നിന്നും അവരെ മോചിപ്പിക്കേണമേ…
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: