പൂനെ: തന്നെ സംബന്ധിച്ചിടത്തോളം ആം ആദ്മി പാര്‍ട്ടിക്ക് മറ്റ് രാഷ്ട്രീയ കക്ഷികളില്‍നിന്ന് വ്യത്യാസമൊന്നുമില്ലെന്നും അധികാരദാഹമുള്ള പാര്‍ട്ടിയാണ് അതെന്നും എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ ഗുരുവും അഴിമതി വിരുദ്ധ പ്രവര്‍ത്തകനുമായ അണ്ണാ ഹസാരെ വ്യക്തമാക്കി.
തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ തൃണമൂല്‍ കോണ്‍ഗ്രസിന് തന്റെ പിന്തുണ അറിയിച്ചുകൊണ്ട് നല്കിയ കത്തിലാണ് ഹസാരെ ഇങ്ങനെ പറഞ്ഞിട്ടുള്ളത്.
അഴിമതി ഇല്ലാതാക്കുന്നതുള്‍പ്പെടെ 17 കാര്യപരിപാടികള്‍ ഉള്‍പ്പെടുത്തി താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തിനോട് പ്രതികരിച്ചത് തൃണമൂല്‍ മാത്രമാണെന്നും എ.എ.പിയില്‍നിന്ന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളോടല്ല അധികാരത്തോടാണ് പാര്‍ട്ടിക്ക് താല്പര്യമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
നിസ്വാര്‍ത്ഥതയും ആത്മാര്‍ത്ഥതയുമുള്ള നേതാവാണ് മമത ബാനര്‍ജി. സ്വന്തം സംസ്ഥാനത്തിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന മറ്റൊരു മുഖ്യമന്ത്രിയില്ല. രാജ്യത്തെ നയിക്കാന്‍ കെല്പുള്ള നേതാവാണ് അവര്‍. ജനങ്ങള്‍ അവര്‍ക്ക് വോട്ടു നല്‍കണമെന്ന് ഹസാരെ ആവശ്യപ്പെട്ടു. പക്ഷേ തന്റെ പിന്തുണ വരുന്ന തിരഞ്ഞെടുപ്പിലേക്ക് മാത്രമായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: