ദന്തേവാഡ: ഛത്തിസ്ഗഢിലെ ദന്തേവാഡയില്‍ ഇന്ന് ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെയുണ്ടായ നക്സല്‍ ആക്രമണത്തില്‍ ഏഴ് പൊലീസുകാര്‍ കൊല്ലപ്പെട്ടു.
പരിക്കേറ്റ രണ്ടു പേരെ വ്യോമ മാര്‍ഗം നകുല്നാറില് നിന്ന് അല്പം മുമ്പ് റായ്പൂരിലെത്തിച്ചു. നിരന്തരമായി നക്സല്‍ ആക്രമണം നടക്കുന്ന സ്ഥലമാണ് ദന്തേവാഡ. കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന്് രണ്ട് സിആര്‍പിഎഫ് ജവാന്മാര് ഇവിടെ കൊല്ലപ്പെട്ടിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ ആക്രമണവും വിലയിരുത്തപ്പെടുന്നത്. നകുല്നാറില് റോഡ് നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കു സംരക്ഷണം നല്കാന് പോയ പൊലീസ് പട്രോളിംഗ് സംഘത്തിനു നേരെയാണ് നക്സല്‍ അക്രമമുണ്ടായത് .
പൊലീസ് തിരിച്ചടിച്ചെങ്കിലും ആറ് പേര് സംഭവ സ്ഥലത്തു തന്നെ കൊല്ലപ്പെടുകയായിരുന്നു. അക്രമത്തെ തുടര്‍ന്ന് കൂടുതല്‍ സിആര്‍പിഎഫ് സേന ഇവിടേയ്ക്കു പുറപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: