ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനും അപ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി തന്റെ സ്ഥിരം മണ്ഡലമായ അമേഠിയില്‍ നിന്ന് ഇത്തവണ മത്സരിക്കില്ലെന്ന് സൂചന. പരാജയഭീതി കലശലായ കോണ്‍ഗ്രസ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിനുവേണ്ടി സുരക്ഷിത സീറ്റ് കണ്ടെത്താന്‍ നീക്കമിടുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനായി കര്‍ണാടകയിലെ അഞ്ച് മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നതായും സൂചന. മാണ്ട്യ, ബെല്‍ഗാം, ഉഡുപ്പി, ചിക്മാംഗളൂര്‍, തുംകൂര്‍ എന്നിവയാണവ.
അടുത്തിടെ കര്‍ണാടക സന്ദര്‍ശിച്ച രാഹുല്‍ തുംകൂര്‍, ബെല്‍ഗാം എന്നിവിടങ്ങളിലെ റാലിയില്‍ പങ്കെടുത്തിരുന്നു. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് അനുകൂല തരംഗമുണ്ടോയെന്ന് കണ്ടെത്താനായിരുന്നു റാലികള്‍ സംഘടിപ്പിച്ചതെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ സംസാരം. 1977ല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഇന്ദിരാഗാന്ധി, തൊട്ടടുത്ത വര്‍ഷം ചിക്മാംഗളൂരില്‍ നിന്ന് മത്സരിച്ചു ജയിച്ചാണ് വീണ്ടും അധികാരത്തിലെത്തിയത്. പക്ഷെ, സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം കോണ്‍ഗ്രസ് നേരിടേണ്ടിവരുന്ന ഏറ്റവും മോശം തെരഞ്ഞെടുപ്പാകും ഇത്തവണത്തേതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: