സിംഗപ്പൂര്‍: കഴിഞ്ഞ വര്‍ഷാവസാനം ലിറ്റില്‍ ഇന്ത്യ മേഖലയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാരെകൂടി സിംഗപ്പൂര്‍ കോടതി തടവിന് ശിക്ഷിച്ചു. തങ്കയ്യ സെല്‍വകുമാര്‍, തൈഗരാജന്‍ ശ്രീബാലമുരുകന്‍ എന്നിവര്‍ക്കാണ് പതിനെട്ട് ആഴ്ച്ചത്തെ തടവുശിക്ഷ വിധിച്ചത്. പ്രശ്നബാധിതമേഖലയില്‍ നിന്ന് ഒഴിഞ്ഞുപോകാനുള്ള നിര്‍ദേശം അവഗണിച്ചതിനാണ് ശിക്ഷ. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടത്തിയിരുന്നു.
ഡിസംബര്‍ എട്ടിനാണ് സിംഗപ്പൂരിനെ ഞെട്ടിച്ച കലാപം അരങ്ങേറിയത്. ഒരിന്ത്യക്കാരന് വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് 400 ഓളം വരുന്ന ദക്ഷിണേഷ്യക്കാര്‍ തെരുവിലിറങ്ങുകയായിരുന്നു. പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുമുതലുകളും നശിപ്പിക്കപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: