അബുജ: നൈജീരിയന്‍ സ്കൂളിന് നേരെ ബൊക്കൊ ഹറാം ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 59 ആയി ഉയര്‍ന്നു.
മരിച്ചവരെല്ലാം ആണ്‍കുട്ടികളാണെന്ന് നൈജീരിയന്‍ സൈന്യം പറയുന്നു. ചിലരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പ്രശ്നബാധിത യോബെ സംസ്ഥാനത്തുള്ള ബോര്‍ഡിംഗ് സ്കൂളിലാണ് ആക്രമണം ഉണ്ടായതെന്നും സൈന്യം അറിയിച്ചു. സ്കൂളിലെ കുട്ടികളുടെ ഹോസ്റ്റലില്‍ രാത്രിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
കഴിഞ്ഞ ആഴ്ച്ച നടന്ന രണ്ട് വ്യത്യസ്തര ഭീകരാക്രമണങ്ങളില്‍ 200 ഓളം പേര് കൊല്ലപ്പെട്ടിരുന്നു. ഗ്രാമവാസികള്‍ക്ക് നേരെയായിരുന്നു ഒരു ആക്രമണം. ബൊക്കൊ ഹറാം ഭീകരരുടെ ആക്രമണങ്ങളില്‍ 2009 മുതല്‍ ആയിരത്തോളം പേരാണ് കൊല്ലപ്പെട്ടത്.
ഇസ്ലാമിക് രാജ്യം വേണമെന്നാണ് ഭീകരരുടെ ആവശ്യം. ഭീകരരില്‍ നിന്നും തങ്ങള്‍ക്ക് സംരക്ഷണം നല്കുന്നതില് സൈന്യം തുടര്‍ച്ചയായി പരാജയപ്പെടുന്നത് വടക്ക് കിഴക്കന്‍ നൈജീരയക്കാരെ രോഷാകുലരാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: