മക്കള്‍ ആരുടെയും കുറ്റം കാണരുത്. ഒരാളെ കുറ്റപ്പെടുത്തി ആരെങ്കിലും നമ്മളോടു സംസാരിക്കുകയാണെങ്കില്‍ അയാളുടെ തെറ്റിനെ കാണാതെ ശരിയെ ചൂണ്ടിക്കാണിക്കണം. കുറ്റം പറയാന്‍ വരുന്നവരോട് നിങ്ങള്‍ അദ്ദേഹത്തെ കുറ്റംപറയുന്നു, പക്ഷേ, ഇന്നയിന്ന കാര്യങ്ങള്‍ അദ്ദേഹത്തിലില്ലേ എന്ന് ചോദിക്കണം. അ പ്പോള്‍ കുറ്റം പറയുന്നവന് അത് തനിയെ നിര്‍ത്തിക്കൊള്ളും. പിന്നെ നമ്മളോ ട് പറയാന്‍ വരില്ല. ഇതുമൂലം നമ്മളും നന്നാകുന്നു. തെറ്റുകാണുന്നവന്റെ ആ സ്വഭാവം ഇല്ലാതാക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു.
ഇറച്ചിയും മദ്യവും വാങ്ങാന്‍ ആളുചെല്ലുന്നതുകൊണ്ടല്ലേ പിന്നെയും ഇവര്‍ കച്ചവടം ചെയ്യുന്നത്? അതുപോലെ കുറ്റം പറയുന്നത് കേള്‍ക്കുവാന്‍ ആളില്ലെങ്കില്‍ കുറ്റം പറയുന്നവര്‍ അവരുടെ സ്വഭാവം മാറ്റും.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: