ക്രോധം വരുന്നെങ്കില്‍ അതി നെ പോകാനനുവദിക്കൂ. അത് പൊട്ടിത്തെറിക്കുന്നതിന് മുന്‍പ് തന്നെ അതിനെ പോകാനനുവദിക്കൂ. എല്ലാം ചുട്ടുചാമ്പലാക്കുന്ന ചുടുലാവപോ ലെ അത് മനസ്സിനെയും നശിപ്പി ച്ച് തരിശുഭൂമിപോലെയാക്കുന്നു. ക്രോധം മനസ്സില്‍ നിന്നും ബ ഹിര്ഗമിച്ച്, നി ന്റെ ദൃഷ്ടികളിലേക്ക് പാഞ്ഞെത്തി. നിന്റെ അധരങ്ങളില്‍ നിന്നുതിരുന്ന വാക്കുകളിലൂടെ സംക്രമിച്ച്, നിന്റെ കരങ്ങള്‍ നിര്‍വഹിക്കുന്ന പ്രവൃത്തികളിലെത്തുന്നു. ക്രോധം നിന്നെ ലഹരി പിടിപ്പിക്കുകയും വൈകാരികമായി തളര്‍ത്തിക്കളയുകയും ചെയ്യുന്നു.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: