നിങ്ങളുടെ പിതാവ് ഒരു മഹാനായ ആളായിരിക്കാം. നിങ്ങളുടെ കൗമാരക്കാലത്ത് അദ്ദേഹം ഒരു വിഡ്ഢിയാണെന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ട്. ഇല്ലേ? ഇതാണ് എന്നും മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും ഇടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം വളരെ വിവേചനശക്തിയുള്ളവനും മഹാനും ഉപകാരിയുമായിരുന്നിരിക്കാം. സമൂഹവും ഇദ്ദേഹത്തെപ്പറ്റി നല്ലതേ വിചാരിച്ചിട്ടുണ്ടാവുകയുള്ളൂ. പക്ഷേ, അദ്ദേഹത്തിന്റെ കുട്ടികള്‍ക്കോ അദ്ദേഹം ഒരു അസംബന്ധം. മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷമാണ് ആ കുഞ്ഞ് വരുന്നത് എന്നതാണ് ഇതിന് കാരണം. എന്തിനെപ്പറ്റിയും അവന്റെ കാഴ്ചപ്പാട് അതിനാല്‍ തന്നെ വ്യത്യസ്തമാണ്.
– ജഗ്ഗിവാസുദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: