റോം: കടല്‍ക്കൊലക്കേസില്‍ തങ്ങള്‍ ശക്തമായ നിലപാട് എടുത്തതു കൊണ്ടും എതിര്‍ത്തതു കൊണ്ടുമാണ് ഇന്ത്യയെ കീഴ്പ്പെടുത്താനായതെന്ന് ഇറ്റലി.ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റേവോ റന്സിയാണ് കടല്‍ക്കൊലക്കേസുമായി ബന്ധപ്പെട്ട ദൗത്യസേനയുടെ യോഗത്തില്‍ ഇക്കാര്യം തുറന്നടിച്ചത്.
രണ്ടു നാവികര്‍ക്ക് എതിരെ ഭീകരവിരുദ്ധ നിയമമായ സുവ ചുമത്താത്തത് തങ്ങള്‍ ഉറച്ച നിലപാട് എടുത്തതു കൊണ്ടാണ്. കേസ് അന്താരാഷ്ട്ര ഏജന്‍സികള്‍ വിലയിരുത്താന്‍ ഇറ്റലി സമ്മര്‍ദ്ദം തുടുര്ന്നുകൊണ്ടിരിക്കുകയും ചെയ്യും. റന്‍സി പറഞ്ഞു.
ഇറ്റാലിയന്‍ നാവികരായ മാസി മിലാനോ ലത്തോറെ, സാല്‍വത്തോറെ ഗിരിയോണ്‍ എന്നിവര്‍ക്കെതിരെ വധ ശിക്ഷ വരെ ലഭിക്കാവുന്ന സുവ ചുമത്താനുള്ള തീരുമാനം ഉപേക്ഷിച്ച കാര്യം തിങ്കളാഴ്ചയാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്. സുവ ചുമത്തുമെന്നാണ് ദിവസങ്ങള്‍ക്കു മുന്‍പു വരെ സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: