ചെന്നൈ: ലോക്സഭാതിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ പുറത്തിറക്കി. കേന്ദ്രത്തില്‍ ശക്തമായ നേതൃത്വം എന്നതാണ് ജയയുടെ പ്രധാന വാഗ്ദാനം.
മൂന്നാം മുന്നണി മുന്നിലെത്തിയാല്‍ വിലപേശി പ്രധാനമന്ത്രിയാകാമെന്നാണ് ജയയുടെ മോഹം. മൂന്നാം മുന്നണി മുന്നിലെത്തിയാല്‍ ജയയെ പ്രധാനമന്ത്രിയാക്കുമെന്ന് സി.പി.,ഐ പറഞ്ഞിരുന്നു.
ശക്തമായ നയങ്ങള്‍ കൈക്കൊള്ളണമെങ്കില്‍ ശക്തമായ നേതൃത്വം വേണം. അതിന് തെന്റ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്.പ്രകടന പത്രികയില്‍ പറയുന്നു. പത്തു വര്‍ഷമായി ശക്തമായ നടപടി എടുക്കാന്‍ പറ്റുന്ന അവസ്ഥയിലായി്ുന്നില്ല കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രത്തില്‍ അഴിമതി രഹിത സര്‍ക്കാരിനെ കൊണ്ടുവരുമെന്നും പ്രകടനപത്രികയിലുണ്ട്.
അഴിമതിയെന്ന വാക്കിനു പോലും അവിടെ സ്ഥാനമില്ല. മതേതരത്തിനു വേണ്ടിയാണ് തന്റെ പാര്‍ട്ടി നിലകൊള്ളുന്നതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: