ന്യൂദല്‍ഹി: ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജി. രോഹിണി നിയമിതയായി. ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയം ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി. രോഹിണി(59)യെ ചീഫ് ജസ്റ്റിസായി ശുപാര്‍ശചെയ്യുകയായിരുന്നു. നിലവിലെ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ സുപ്രീംകോടതി ജഡ്ജിയായ ഒഴിവിലാണ് നിയമനം. ഡല്‍ഹി ഹൈക്കോടതിയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാണ് ഇവര്‍.
ദല്‍ഹിയില്‍ വനിതാ സുരക്ഷ, മനുഷ്യക്കടത്ത്, വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവ പ്രധാന പ്രശ്നമായ സമയത്താണ് രോഹിണി ചീഫ് ജസ്റ്റിസാകുന്നത്. ഉസ്മാനിയ , ആന്ധ്ര സര്‍വകലാശാലകളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇവര്‍ കുറച്ചുകാലം റിപ്പോര്‍ട്ടറായും ആന്ധ്രാപ്രദേശ് ലോ ജേണലിന്റെ എഡിറ്ററായും ജോലിചെയ്തിട്ടുണ്ട്. 2001ല്‍ ഹൈക്കോടതി ജഡ്ജിയായി. 2002ജൂലായിലാണ് സ്ഥിരം ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തത്.
ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയിലെ നാല്പത് ജഡ്ജിമാരില്‍ ഒമ്പതുപേര്‍ വനിതകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: