ന്യൂദല്‍ഹി: പ്രമുഖ ദളിത് നേതാവ് ഉദിത് രാജ് ബിജെപിയില്‍ ചേര്‍ന്നു. ഇന്നലെയാണ് ഉദിത് പാര്‍ട്ടി അംഗത്വമെടുത്തത്. ആം ആദ്മിയെയും ബിഎസ്പിയെയും പോലുള്ള വിശ്വാസവഞ്ചകരെ നേരിടാന്‍ ബിജെപിയെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് ഉദിത് വ്യക്തമാക്കി.
രണ്ടു മൂന്നു വിഷയങ്ങളില്‍ ബിജെപിയെ തുണയ്ക്കാന്‍ കഴിയും. പ്രത്യേകിച്ച് ഇന്ത്യന്‍ റവന്യൂസര്‍വീസില്‍ എന്റെ ജൂനിയറായിരുന്ന അരവിന്ദ് കെജ്രിവാളിനെ എതിരിടുന്ന കാര്യത്തില്‍, ഉദിത് പറഞ്ഞു. ഉത്തര്‍പ്രദേശിലെയും രാജ്യത്തിന്റെ മറ്റിടങ്ങളിലെയും ദളിതരുടെ കാര്യം ബിഎസ്പി മറന്നെന്നും അദ്ദേഹം ആരോപിച്ചു.
എസ്സി/എസ്ടി ദേശീയ കോണ്‍ഫെഡറേഷന്റെ അധ്യക്ഷനായ ഉദിത് 2003ല്‍ ഇന്ത്യന്‍ ജസ്റ്റിസ് പാര്‍ട്ടി എന്നൊരു രാഷ്ട്രീയ കക്ഷി രൂപീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: