എരുമേലി: എസ്എന്‍ഡിപി വെണ്‍കുറിഞ്ഞി സ്കൂളിന്റെ അറുപതാമത് വാര്‍ഷികവും സ്കൂളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നാളെ സ്കൂള്‍ അങ്കണത്തില്‍ നടക്കും. വിവിധ വ്യക്തികള്‍ നല്കിയ എന്‍ഡോവ്മെന്റുകള്‍, കാഷ് അവാര്ഡുകല്, സ്കോളര്‍ഷിപ്പ് വിതരണം, കമ്പ്യൂട്ടര്‍ ലാബ്, എന്‍എസ്എസ് ഫസ്റ്റ് എയ്ഡ് സെന്റര്‍, എന്നിവയാണ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഉദ്ഘാടനം ചെയ്യുന്നത്. നാളെ രാവിലെ 10.30ന് നടക്കുന്ന പൊതുസമ്മേളനം എസ്എന്‍ഡിപിയോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി.സുദര്ശനന് ഉദ്ഘാടനം ചെയ്യും. എല്‍എഡി ലാബിന്റെ ഉദ്ഘാടനം രാജു എബ്രഹാം എംഎല്‍എ നിര്‍വ്വഹിക്കും. തുടര്ന്ന്എന്എസ്എസ് ഫസ്റ്റ് എയ്ഡ് സെന്ററിന്റെ ഉദ്ഘാടനം പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ സെക്രട്ടറി വി.എന്‍.ത്യാഗരാജന് നിര്‍വ്വഹിക്കും. എന്‍ഡോവ്മെന്റ് വിതരണോദ്ഘാടനം വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതീഷ് കെ.പണിക്കര്‍ നിര്‍വ്വഹിക്കും. പിടിഎ പ്രസിഡന്റ്കെ.ബി.ഷാജി അദ്ധ്യക്ഷത വഹിക്കും. എസ്എന്‍ഡിപി താലൂക്ക് യൂണിയന് സെക്രട്ടറി ശ്രീകുമാര്‍ ശ്രീപാദം മുഖ്യപ്രഭാഷണം നടത്തും. വെണ്‍കുറിഞ്ഞി സ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലുള്‍പ്പെടെ പതിനഞ്ചോളം എന്‍ഡോവ്മെന്റുകളും കാഷ് അവാര്‍ഡുകളുമാണ് നല്‍കുന്നതെന്നും അധികൃതര്‍ പറഞ്ഞു. സ്കൂള്‍ ഹയര്‍സെക്കണ്ടറി തലത്തില്‍ ആദ്യമായി നടത്തുന്ന കുട്ടികളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് തുടങ്ങുന്ന ഫസ്റ്റ് എയ്ഡ് സെന്റര്‍ ഡോ.എ.സി.പ്രസന്നന്റെ സഹായത്തോടെയാണ് തുടങ്ങുന്നതെന്നും അവര്‍ പറഞ്ഞു. പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്നതിനായി പ്രത്യേക കാഷ് അവാര്‍ഡും കമ്മറ്റി നല്‍കുന്നുണ്ട്. പത്രസമ്മേളനത്തില്‍ യൂണിയന് സെക്രട്ടറി ശ്രീകുമാര്‍ ശ്രീപാദം, പ്രിന്‍സിപ്പാള്‍ എസ്.കെ.അനില്‍, സീനിയര്‍ അസിസ്റ്റന്റ് എച്ച്എസ്എസ് രാജശ്രീ ബി., പിടിഎ പ്രസിഡന്റ് കെ.ബി.ഷാജി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ രാജിമോള്‍ പി.ആര് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: