സി.ആര്.ശ്യാം
കാഞ്ഞിരപ്പള്ളി: താലൂക്കിലെ തൊഴിലാളികള്‍ക്ക് എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇഎസ്ഐ) പരിരക്ഷ നടപ്പാക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു. പരിരക്ഷ നടപ്പിലാക്കുന്നതിനായി മുന്‍പ് രണ്ട് തവണ കണക്കെടുപ്പ് പൂര്‍ത്തീകരിച്ചെങ്കിലും നടപ്പിലായിട്ടില്ല. ഇഎസ്ഐ കോര്പ്പറേഷന് 2004 ലും, 2010 ലും തൊഴിലാളികളുടെ കണക്കെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ ചികിത്സ ലഭ്യമാക്കാന്‍ ആശുപത്രി ഇല്ലാത്തതിനാല്‍ പദ്ധതി നടപ്പിലാക്കാന്‍ വൈകുകയായിരുന്നു. യൂണിയന് ഭാരവാഹികളും ജനപ്രതിനിധികളും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തൊഴിലാളികള്‍ക്ക് കൊടുത്ത വാക്ക് പാലിക്കപ്പെട്ടില്ല.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കുന്ന മലയോര മേഖല ഉള്‍പ്പെടുന്ന പ്രദേശത്തെ അധികൃതര്‍ അവഗണിക്കുകയാണ്. തൊഴിലാളികള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് മുദ്രാവാക്യവുമായി യൂണിയന് രംഗത്തുവന്നാലും നേതാക്കള്‍ സ്വന്തം കാര്യം സിന്ദാബാദ് എന്ന നയം സ്വീകരിക്കുന്നത് പതിവാണ്. സമീപ താലൂക്കുകളിലെല്ലാം തൊഴിലാളികള്‍ക്ക് ഇ. എസ്. ഐ. പരിരക്ഷ ഏര്‍പ്പെടുത്തിയപ്പോള്‍ കാഞ്ഞിരപ്പള്ളി താലൂക്കിനെ കാലമിത്ര കഴിഞ്ഞിട്ടും അവഗണിക്കുകയാണെന്നാണ് ആക്ഷേപം.
കാഞ്ഞിരപ്പള്ളി, പാറത്തോട്, എലിക്കുളം, ചിറക്കടവ്, മണിമല, എരുമേലി, കോരുത്തോട്, മുണ്ടക്കയം, കൂട്ടിക്കല്‍, വാഴൂര്‍ എന്നീ പഞ്ചായത്തുകളില്‍ വരുന്ന ആയിരകണക്കിന് തൊഴിലാളികള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയാല്‍ പ്രേയാജനം ലഭിക്കുക. നിലവില്‍ കോട്ടയം വടവാതൂരിലാണ് ഇ. എസ്. ഐ. ആശുപത്രി പ്രവര്‍ത്തിക്കുന്നത്. താലൂക്കില്‍ തോട്ടം മേഖലയില്‍ ഉള്‍പ്പെടെ പണിചെയ്യുന്ന തൊഴിലാളികള്‍ക്കും കുടുംബത്തിനും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കണമെങ്കില്‍ കോര്പ്പറേഷന് അംഗികരിക്കണം.
അപകടങ്ങള്‍ക്കും, രോഗങ്ങള്‍ക്കും സൗജന്യ ചികിത്സയ്ക്കും പുറമെ തൊഴിലിനിടെ മരണം സംഭവിച്ചാല്‍ അവകാശിയ്ക്ക് മരണം വരെ നിശ്ചിത തുക മാസംതോറും ലഭ്യമാകും. ഫാക്ടറികളില്‍ ഏതെങ്കിലും ഒരു ദിവസം 20 തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ടെങ്കില്‍ ആ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് ഇ. എസ്. ഐ. പരിരക്ഷ ലഭ്യമാക്കണമെന്നാണ് നിയമം. കൂടാതെ അപകട സാധ്യതകൂടിയ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ എണ്ണവും കൂടുതലാണ്. അന്യസംസ്ഥാന തൊഴിലാളികളും മേഖലയില്‍ കൂടുതലായി പണിയെടുക്കുന്നു.
ആശുപത്രികളുടെ അഭാവവും മലയോര മേഖലയിലെ തൊഴിലാളികള്‍ക്ക്് ദുരിതമാണ്. മേഖലയിലെ ഭൂരിഭാഗം വരുന്ന തൊഴിലാളികളും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയെയോ മറ്റ് സ്വകാര്യ ആശുപത്രിയെയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ ചിലവ്് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി ജനപ്രതിനിധികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.
തൊഴില്‍ സുരക്ഷയില്ലാതെ തോട്ടം മേഖലയും
കാഞ്ഞിരപ്പള്ളി: ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചിരിക്കുന്ന എസ്റ്റേറ്റുകളില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ലായെന്നാണ് പരാതി. ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മാനേജ്മെന്്റിന്െ്റ ഭാഗത്തു നിന്നും നീതി ലഭിക്കുന്നില്ല. ഇക്കാര്യത്തിലും തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധം പരുങ്ങിയ മട്ടിലാണ്. ഒരു കാലത്ത് മികച്ച നിലയില്‍ ജോലി ചെയ്ത് കുടുംബം പോറ്റിയിരുന്ന തോട്ടം തൊഴിലാളികള്‍ക്ക് ഇപ്പോള്‍ കഷ്ടകാലമാണ്. റബ്ബര്‍ വിലയില്‍ പ്രതിസന്ധി വന്നതിന്െ്റ പേരില്‍ തൊഴിലാളിയ്ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തോട്ടം ഉടമകള്‍ പറിച്ചുകളയുകയായിരുന്നു.
താലൂക്കിലെ ഒരു വിവാദ എസ്്റ്റേറ്റില്‍ മാനേജ്മെന്റ്് താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നില്‍ക്കാത്ത തൊഴിലാളികള്‍ക്ക് ദുരിതം അനുഭവിക്കേണ്ടി വരുന്നതായി പരാതിയുണ്ട്്. മാനേജ്മെന്്റിന്െ്റ ഭാഗത്തുനിന്നും പലപ്പോഴും തൊഴിലാളിയ്ക്ക്് നിര്‍ബന്ധ നടപടികള്‍ സഹിക്കേണ്ടി വരുന്നു. തോട്ടങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ തൊഴിലാളികളെ എടുക്കുന്നതോടെ കാലങ്ങളായി പിന്തുടരുന്ന ആശ്രിത നിയമനവും മാനേജ്മെന്‍്റ് നടപ്പിലാക്കുന്നില്ല. സ്ഥിരം തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചുവരികയാണ്.
തൊഴിലാളിയുടെ മക്കള്‍ക്ക് 18 വയസുവരെ നല്‍കിയിരുന്ന ചികിത്സാ സഹായവും, പ്രായമായ മാതാപിതാക്കള്‍ക്ക് നല്‍കിയിരുന്ന സൗജന്യ വൈദ്യസഹായവുമൊക്കെ നിര്‍ത്തലാക്കിയതായി തൊഴിലാളികള്‍ പറയുന്നു. നിലവിലുള്ള ബോണസ് ആക്ടും, ഗ്രാറ്റുവിറ്റി നിയമവും ഭേദഗതി വരുത്തി തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് ആവശ്യമുയരുന്നത്. ചികിത്സാ ചെലവും, പഠനചെലവും ഏറി വരുന്ന സാഹചര്യത്തില്‍ മാനേജ്മെന്്റിന്െ്റ പീഡനങ്ങള്‍ക്ക് വിധേയരായി തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോള്‍ തൊഴിലാളിയ്ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: