പാലാ: വിശ്വഹിന്ദു പരിഷത്ത് ളാലം പ്രഖണ്ഡ് സമിതിയുടെ ആഭിമുഖ്യത്തില്‍ 27ന് പാലായിലെ പ്രമുഖ ക്ഷേത്രങ്ങളിലൂടെ ശിവാലയ പരിക്രമം നടത്തുന്നു. രാവിലെ 9ന് ചെത്തിമറ്റം തൃക്കയില്‍ മഹാദേവ ക്ഷേത്രത്തില്‍ തുടങ്ങി ളാലം മഹാദേവക്ഷേത്രം, പുലിയന്നൂര്‍ മഹാദേവക്ഷേത്രം, അമ്പലപ്പുറത്തുകാവ് ദേവീ ക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം, വെള്ളാപ്പാട് വനദുര്ഗ്ഗാ ഭഗവതീക്ഷേത്രം, ആനക്കുളങ്ങര ദേവീക്ഷേത്രം, ഊരാശാല സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ സമാപിക്കും. പ്രഖണ്ഡ് സെക്രട്ടറി കെ.എ.ഗോപിനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: