ആലുവ: ടൂറിസം പ്രമോഷന് കൗണ്‍സില്‍ ആലുവ മണല്‍പ്പുറത്ത് തീരദേശ പരിപാലന നിയമം ലംഘിച്ചും പരിസ്ഥിതി ആഘാത പഠനം നടത്താതെയും അനധികൃതമായി നിര്‍മിച്ച മഴവില്‍ റസ്റ്റോറന്റ് പൊളിച്ചുമാറ്റാനുള്ള സുപ്രീംകോടതി വിധി വന്നിട്ടും വിധി പകര്‍പ്പ് ലഭിച്ചിട്ടില്ലെന്ന അധികൃതരുടെ ഉദാസീനമായ നിലപാടില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ആലുവ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.
മാര്‍ച്ചിന് യുവമോര്‍ച്ച ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് ദിനില്‍ ദിനേശ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം വി.കെ.ബസിത് കുമാര്‍ ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ശ്രീധരന്, എം.എന്‍.ഗോപി, കെ.ജി.ഹരിദാസ്, പി.കെ.രഘു, യുവമോര്‍ച്ച നേതാക്കളായ അരുണ്‍ലാല്‍, ദീപക്, എന്‍.എം.അഭിലാഷ്, രാജീവ്, സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു. ബാങ്ക് ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചിന് രാഹുല്‍ ടി.ആര്, സുജിത്, മിഥുന് പി.എം., രാഗേഷ്, രജീഷ് എ.ആര്. തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: