പാലാ: ഭാരതത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചറിയിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ പാലായില്‍ ഭാരതോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം. പാലാ നഗരസഭ, കേരള സര്‍ക്കാര്‍, സാംസ്‌കാരിക വകുപ്പ്, കേരള ഫോക്‌ലോര്‍ അക്കാമി, തഞ്ചാവൂര്‍ കേന്ദ്രമായ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍, കൊലക്കത്ത കേന്ദ്രമായ ഈസ്റ്റ് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ സംയുക്തമായാണ് ഭാരതോത്സവം അരങ്ങേറുന്നത്. മൂന്നു ദിവസങ്ങളിലായി നാഗാലാന്റ്, മേഘാലയ, മിസ്സോറാം, അരുണാചല്‍ പ്രദേശ്, മിസ്സോറാം, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 165 ഓളം കലാകാരന്മാര്‍ അവരുടെ തനത് വേഷവിധാനത്തിലും വാദ്യ സംഘങ്ങളുടെയും അകമ്പടിയില്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കും.
മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ആരംഭിച്ച ദേശീയ നാടന്‍ കലാവിരുന്ന് മന്ത്രി കെ.എം മാണി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്റെ ചുമതല വഹിക്കുന്ന ഡോ. ചന്ദ്രികദേവി അധ്യക്ഷതവഹിച്ചു. ഡോ. ജയരാജ് എംഎല്‍എ, ഡോ. ഇ.എന്‍ സജിത്, പ്രൊഫ. ബു. മുഹമ്മദ്, പരിപാടികളുടെ കണ്‍വീനര്‍ ഷാജു വി. തുരുത്തേല്‍, മുനിസിപ്പല്‍ സെക്രട്ടറി എ.എസ് സുഭഗന്‍ എന്നിവര്‍ പ്രസംഗിച്ചു.
ആസ്സാമിന്റെ ബിഹു, സിക്കിമിന്റെ തമജ്‌സെലോ, ബംഗാളിന്റെ നട്‌വ, ഓറീസ്സയുടെ ഗോട്ടിപുവ, ബീഹാറിന്റെ കസരി, ആതിഥേയരായ കേരളത്തിന്റെ മയൂരനൃത്തം, തിരുവാതിര, മാര്‍ഗ്ഗംകളി എന്നീ നൃത്തരൂപങ്ങള്‍വേദിയില്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: