Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാഞ്ഞിരപ്പള്ളിയിലെ റോഡുകളുടെ വികസനം അവതാളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2014, 09:54 pm IST
inKottayam

സ്വന്തംലേഖകന്‍

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നതായി ആക്ഷേപം. കാഞ്ഞിരപ്പള്ളിയില്‍ നിന്നും 26 വഴി എരുമേലിയ്‌ക്കുള്ള സംസ്ഥാനപാതയും, പൊന്‍കുന്നത്തു നിന്നും കെ. വി. എം. എസ് വഴി വിഴിക്കത്തോട്-കുറുവാമുഴി എരുമേലിയിലേയ്‌ക്കുള്ള പാതയും കറുകച്ചാല്‍-മണിമല റോഡ് നിര്‍മ്മാണവുമാണ് ഫണ്ട് അനുവദിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നത്. ഈ മൂന്ന് റോഡുകളും ശബരിമലതീര്‍ത്ഥാടനത്തിന്‍െ്‌റ പരിഗണനയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചതാണ്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്തിനു മുന്‍പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി തുറന്ന് കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പിലായില്ല. പൊന്‍കുന്നം -വിഴിക്കത്തോട് -എരുമേലി റോഡിന് എട്ട് കോടി രൂപയും, 26 ാം മൈല്‍ -എരുമേലി പാതയ്‌ക്ക് 10.5 കോടി രൂപയും, മണിമല -കറുകച്ചാല്‍ റോഡിന് 18.5 കോടിയുമാണ് ഹെവി മെയിന്‍്‌റനന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചത്. 26 ാം മൈല്‍ -എരുമേലി റോഡ് നിര്‍മ്മാണത്തിന്‍െ്‌റ ഭാഗമായി പാതയോരങ്ങളില്‍ ഓട നിര്‍മ്മാണം ആരംഭിച്ചെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന് ആക്ഷേപമുണ്ട്. മുന്‍പ്്് പലതവണ തുക കുറവാണെന്നതിന്‍െ്‌റ പേരില്‍ ടെന്‍ഡര്‍ നടപടികള്‍ മുടങ്ങിയിരുന്നു. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ കൂടി പോകുന്ന റോഡിന്‍െ്‌റ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അധിക തുക അനുവദിക്കാമെന്ന വ്യവസ്ഥയില്‍ നിര്‍മ്മാണം മുന്‍പോട്ട്്് പോകുകയാണ്. 26 ാം മൈല്‍ ജംഗ്ഷനില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാലം ശോചനീയാവസ്ഥയിലായിട്ടും പുനര്‍ നിര്‍മ്മാണം സംബന്ധിച്ചും നടപടിയില്ല. റോഡിന് വീതി വര്‍ധിപ്പിക്കുന്നതിന്‍െ്‌റ ഭാഗമായി പാലം നിര്‍മ്മിക്കുന്നതിന് അധിക തുക അനുവദിക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്. പൊന്‍കുന്നത്ത് നിന്നുമുളള റോഡിന്‍െ്‌റയും അവസ്ഥ വ്യത്യസ്തമല്ല. തീര്‍ത്ഥാടനകാലത്ത് നിരവധി അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിനോട് അധികൃതര്‍ കടുത്ത അവഗണനയാണ് കാട്ടിയത്. വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി പല തവണ റോഡിന്‍െ്‌റ വശങ്ങള്‍ വെട്ടിപൊളിച്ച് റോഡ് താറുമാറാക്കിയിരുന്നു. ബി. ജെ. പി. ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയപാര്‍ട്ടികള്‍ ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഇപ്പോഴും റോഡിന്‍െ്‌റ പലഭാഗങ്ങളും അപകടമേഖലയാണ്. റോഡിന്‍െ്‌റ അപകടാവസ്ഥ പരിഹരിച്ച് ഗതാഗതം സുഗമമാക്കുന്നതിനായാണ് സംസ്ഥാന സര്‍ക്കാര്‍ എട്ടു കോടി രൂപ മാറ്റിവച്ചത്. എന്നാല്‍ പലയിടങ്ങളിലും ഒട്ടീര് നടത്തി പ്രവര്‍ത്തനം നിര്‍ത്തി വച്ച മട്ടാണ്. കറുകച്ചാല്‍ -മണിമല റോഡിനായി ഒരു വര്‍ഷം മുന്‍പ് പണികള്‍ ആരംഭിച്ചെങ്കിലും സ്ഥലമേറ്റെടുപ്പ് പൂര്‍ത്തീകരിച്ചിട്ടില്ല. 16 കിലോമീറ്റര്‍ ദൂരമുള്ള പാത രണ്ടുവരിയാക്കാനാണ് ഉദ്ദേശം. റോഡിന്‍െ്‌റ പല ഭാഗങ്ങളിലും വന്‍കുഴികള്‍ രൂപപ്പെട്ടിരിക്കുന്നതിനാല്‍ വാഹനയാത്ര ദുരിതമാണ്.

പൊന്തന്‍പുഴയില്‍ നിന്നും മുക്കടയ്‌ക്കുള്ള റോഡിന്‍െ്‌റ നിര്‍മ്മാണം വൈകിയാണെങ്കിലും ഇതിനോടകം പൂര്‍ത്തീകരിച്ചു. പട്ടികജാതി, പട്ടികവര്‍ക്ഷ വിഭാഗങ്ങള്‍ നിരവധിയുള്ള പ്രദേശത്ത് പ്രത്യേക പരിഗണന കണക്കിലെടുത്താണ് റോഡ് നിര്‍മ്മാണത്തിനായി തുക അനുവദിച്ചത്. ഉന്നത നിലവാരത്തില്‍ എരുമേലിയില്‍ നിന്നും മുക്കടയിലേയക്ക് നിര്‍മ്മിക്കുന്ന റോഡിന്‍െ്‌റ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലാണ്. കഴിഞ്ഞ തീര്‍ത്ഥാടനകാലത്തിന് ആഴ്‌ച്ചകള്‍ക്ക് മുന്‍പ് നിര്‍മ്മാണം ആരംഭിച്ചെങ്കിലും തീര്‍ത്ഥാടനമായതോടെ പണി ഉപേക്ഷിച്ചു. തീര്‍ത്ഥാടനത്തിനു ശേഷം നിര്‍മ്മാണത്തിനായി എത്തിയപ്പോള്‍ വാട്ടര്‍ അതോറിട്ടിയുടെ തടസം. പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിന് റോഡ് വെട്ടിപൊളിക്കേണ്ടതുള്ളതിനാല്‍ റോഡ് പണി നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്തിന് കത്ത് നല്‍കിയിരിക്കുകയാണ്. ഇതോടെ ശബരിമല തീര്‍ത്ഥാടനത്തിന്‍െ്‌റ പ്രധാനപാതയായ റോഡിന്‍െ്‌റ നിര്‍മ്മാണവും നിശ്ചലമായി. ഉന്നതനിലവാരത്തില്‍ നിര്‍മ്മിക്കുന്ന റോഡിന്‍െ്‌റ വികസനത്തിനായി പ്രഥമഘട്ടത്തില്‍തന്നെ ചെയ്ത് തീര്‍ക്കേണ്ട വൈദ്യുതി പോസ്റ്റുകള്‍, ടെലഫോണ്‍ കേബിളുകള്‍, ജലവിതരണപൈപ്പുകള്‍ എന്നിവ മാറ്റി സ്ഥാപിക്കല്‍ നടപടി ഇതുവരെയും തുടങ്ങിയിട്ടുമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

Local News

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

World

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.