സ്വന്തംലേഖകന്‍
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നതായി ആക്ഷേപം. കാഞ്ഞിരപ്പള്ളിയില്‍ നിന്നും 26 വഴി എരുമേലിയ്ക്കുള്ള സംസ്ഥാനപാതയും, പൊന്‍കുന്നത്തു നിന്നും കെ. വി. എം. എസ് വഴി വിഴിക്കത്തോട്-കുറുവാമുഴി എരുമേലിയിലേയ്ക്കുള്ള പാതയും കറുകച്ചാല്‍-മണിമല റോഡ് നിര്‍മ്മാണവുമാണ് ഫണ്ട് അനുവദിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നത്. ഈ മൂന്ന് റോഡുകളും ശബരിമലതീര്ത്ഥാടനത്തിന്െ്റ പരിഗണനയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചതാണ്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്തിനു മുന്‍പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി തുറന്ന് കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പിലായില്ല. പൊന്‍കുന്നം -വിഴിക്കത്തോട് -എരുമേലി റോഡിന് എട്ട് കോടി രൂപയും, 26 ാം മൈല്‍ -എരുമേലി പാതയ്ക്ക് 10.5 കോടി രൂപയും, മണിമല -കറുകച്ചാല്‍ റോഡിന് 18.5 കോടിയുമാണ് ഹെവി മെയിന്‍്റനന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചത്. 26 ാം മൈല്‍ -എരുമേലി റോഡ് നിര്‍മ്മാണത്തിന്‍െ്റ ഭാഗമായി പാതയോരങ്ങളില്‍ ഓട നിര്‍മ്മാണം ആരംഭിച്ചെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന് ആക്ഷേപമുണ്ട്. മുന്‍പ്്് പലതവണ തുക കുറവാണെന്നതിന്െ്റ പേരില്‍ ടെന്‍ഡര്‍ നടപടികള്‍ മുടങ്ങിയിരുന്നു. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ കൂടി പോകുന്ന റോഡിന്‍െ്റ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അധിക തുക അനുവദിക്കാമെന്ന വ്യവസ്ഥയില്‍ നിര്‍മ്മാണം മുന്പോട്ട്്് പോകുകയാണ്. 26 ാം മൈല്‍ ജംഗ്ഷനില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാലം ശോചനീയാവസ്ഥയിലായിട്ടും പുനര്‍ നിര്‍മ്മാണം സംബന്ധിച്ചും നടപടിയില്ല. റോഡിന് വീതി വര്‍ധിപ്പിക്കുന്നതിന്‍െ്റ ഭാഗമായി പാലം നിര്‍മ്മിക്കുന്നതിന് അധിക തുക അനുവദിക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്. പൊന്‍കുന്നത്ത് നിന്നുമുളള റോഡിന്െ്റയും അവസ്ഥ വ്യത്യസ്തമല്ല. തീര്‍ത്ഥാടനകാലത്ത് നിരവധി അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിനോട് അധികൃതര്‍ കടുത്ത അവഗണനയാണ് കാട്ടിയത്. വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി പല തവണ റോഡിന്‍െ്റ വശങ്ങള് വെട്ടിപൊളിച്ച് റോഡ് താറുമാറാക്കിയിരുന്നു. ബി. ജെ. പി. ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഇപ്പോഴും റോഡിന്‍െ്റ പലഭാഗങ്ങളും അപകടമേഖലയാണ്. റോഡിന്‍െ്റ അപകടാവസ്ഥ പരിഹരിച്ച് ഗതാഗതം സുഗമമാക്കുന്നതിനായാണ് സംസ്ഥാന സര്‍ക്കാര്‍ എട്ടു കോടി രൂപ മാറ്റിവച്ചത്. എന്നാല്‍ പലയിടങ്ങളിലും ഒട്ടീര് നടത്തി പ്രവര്‍ത്തനം നിര്‍ത്തി വച്ച മട്ടാണ്. കറുകച്ചാല്‍ -മണിമല റോഡിനായി ഒരു വര്‍ഷം മുന്‍പ് പണികള്‍ ആരംഭിച്ചെങ്കിലും സ്ഥലമേറ്റെടുപ്പ് പൂര്‍ത്തീകരിച്ചിട്ടില്ല. 16 കിലോമീറ്റര്‍ ദൂരമുള്ള പാത രണ്ടുവരിയാക്കാനാണ് ഉദ്ദേശം. റോഡിന്‍െ്റ പല ഭാഗങ്ങളിലും വന്‍കുഴികള്‍ രൂപപ്പെട്ടിരിക്കുന്നതിനാല്‍ വാഹനയാത്ര ദുരിതമാണ്.
പൊന്തന്പുഴയില് നിന്നും മുക്കടയ്ക്കുള്ള റോഡിന്‍െ്റ നിര്‍മ്മാണം വൈകിയാണെങ്കിലും ഇതിനോടകം പൂര്‍ത്തീകരിച്ചു. പട്ടികജാതി, പട്ടികവര്‍ക്ഷ വിഭാഗങ്ങള്‍ നിരവധിയുള്ള പ്രദേശത്ത് പ്രത്യേക പരിഗണന കണക്കിലെടുത്താണ് റോഡ് നിര്‍മ്മാണത്തിനായി തുക അനുവദിച്ചത്. ഉന്നത നിലവാരത്തില്‍ എരുമേലിയില്‍ നിന്നും മുക്കടയിലേയക്ക് നിര്‍മ്മിക്കുന്ന റോഡിന്‍െ്റ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലാണ്. കഴിഞ്ഞ തീര്‍ത്ഥാടനകാലത്തിന് ആഴ്ച്ചകള്‍ക്ക് മുന്‍പ് നിര്‍മ്മാണം ആരംഭിച്ചെങ്കിലും തീര്ത്ഥാടനമായതോടെ പണി ഉപേക്ഷിച്ചു. തീര്‍ത്ഥാടനത്തിനു ശേഷം നിര്‍മ്മാണത്തിനായി എത്തിയപ്പോള്‍ വാട്ടര്‍ അതോറിട്ടിയുടെ തടസം. പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിന് റോഡ് വെട്ടിപൊളിക്കേണ്ടതുള്ളതിനാല് റോഡ് പണി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്തിന് കത്ത് നല്‍കിയിരിക്കുകയാണ്. ഇതോടെ ശബരിമല തീര്‍ത്ഥാടനത്തിന്‍െ്റ പ്രധാനപാതയായ റോഡിന്‍െ്റ നിര്‍മ്മാണവും നിശ്ചലമായി. ഉന്നതനിലവാരത്തില്‍ നിര്‍മ്മിക്കുന്ന റോഡിന്‍െ്റ വികസനത്തിനായി പ്രഥമഘട്ടത്തില്‍തന്നെ ചെയ്ത് തീര്‍ക്കേണ്ട വൈദ്യുതി പോസ്റ്റുകള്‍, ടെലഫോണ്‍ കേബിളുകള്‍, ജലവിതരണപൈപ്പുകള്‍ എന്നിവ മാറ്റി സ്ഥാപിക്കല്‍ നടപടി ഇതുവരെയും തുടങ്ങിയിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: